Wednesday, July 24th, 2019

കാണാതായ സിഐ കായംകുളത്തെത്തിയതായി സൂചന

മേലുദ്യോഗസ്ഥരും നവാസും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു.

Published On:Jun 14, 2019 | 11:38 am

കൊച്ചി: കൊച്ചിയില്‍നിന്നു കാണാതായ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സിഐ വി.എസ്. നവാസിനെകുറിച്ച് വിവരമില്ല. ഇന്നലെ പുലര്‍ച്ചെ കാണാതായതിനു ശേഷം കായംകുളത്തുവച്ച് ഇയാളെ കണ്ടതായി വിവരമുണ്ടെങ്കിലും, അതിനുശേഷം നവാസിലേക്കു വെളിച്ചം വീശുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിഐയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.
എറണാകുളം അസിസ്റ്റന്റ്് കമ്മീഷണറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ നവാസിന്റെ തിരോധാനത്തിനു പിന്നിലുണ്ടെന്നാണു സൂചന. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കാണാതായ ദിവസം രാവിലെ തേവരയിലെ എടിഎമ്മില്‍നിന്ന് 10,000 രൂപ നവാസ് പിന്‍വലിച്ചിരുന്നു.
ഇതിനുശേഷം മറ്റൊരു പോലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ബസില്‍വച്ച് നവാസിനെ കണ്ട പോലീസുകാരന്‍ ചേര്‍ത്തലയില്‍നിന്ന് കായംകുളത്തേക്കു വാഹനത്തില്‍ ഒപ്പം കൂടുകയായിരുന്നു. കോടതിയാവശ്യത്തിന് പോകുന്നതായാണ് പോലീസുകാരനോടു നവാസ് പറഞ്ഞത്. ഇതിനുശേഷം നവാസിനെക്കുറിച്ച് ഒരു വിവരവും ഇല്ല.
താന്‍ 10 ദിവസത്തെ ഒരു യാത്രക്ക് പോവുകയാണെന്നു നവാസ് പോലീസ് ഡ്രൈവറോട് പറഞ്ഞിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല. മാത്രമല്ല ഇദ്ദേഹം സിം കാര്‍ഡ് മാറ്റിയിട്ടുമുണ്ടെന്നു പോലീസ് അറിയിച്ചു.
നവാസിന്റെ ഭാര്യയാണു തിരോധാനം സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണു പരാതി. എറണാകുളം സൗത്ത് പോലീസാണു കേസ് അന്വേഷിക്കുന്നത്. മേലുദ്യോഗസ്ഥരും നവാസും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായി അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു.
ഇന്നലെ രാത്രി സ്റ്റേഷനില്‍ എത്തിയ നവാസ് തന്റെ ഒദ്യോഗിക ഫോണ്‍ നന്പറിന്റെ സിം കാര്‍ഡ് കീഴുദ്യോഗസ്ഥനു നല്‍കിയശേഷമാണ് അപ്രത്യക്ഷമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചു മാരാരിക്കുളം സര്‍ക്കിളില്‍നിന്നാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്കു നവാസ് എത്തിയത്. കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്കു നവാസിനെ സ്ഥലംമാറ്റിയിരുന്നു. വ്യാഴാഴ്ച മട്ടാഞ്ചേരി സിഐ ആയി ചുമതലയേല്‍ക്കേണ്ടിയിരുന്നുവെങ്കിലും നവാസ് റിപ്പോര്‍ട്ട് ചെയ്തില്ല.

 

LIVE NEWS - ONLINE

 • 1
  15 mins ago

  തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

 • 2
  18 mins ago

  എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

 • 3
  33 mins ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

 • 4
  58 mins ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 5
  1 hour ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 6
  2 hours ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 7
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 8
  3 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  3 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല