Wednesday, September 19th, 2018

പള്ളി തകര്‍ന്ന് രണ്ടു പേര്‍ മരിച്ച സംഭവം : കരാറുകാരനെതിരെ കേസ്

ചേര്‍ത്തല : കോണ്‍ക്രീറ്റ് പണിക്കിടെ അരൂര്‍ സെന്റ അഗസ്റ്റിന്‍സ് പള്ളിയുടെ ഒരു ഭാഗം അടര്‍ന്നു വീണ് രണ്ടു പേര്‍ മരണപ്പെട്ട സംഭവത്തില്‍ കരാറുകാരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂരിലെ പ്രകാശ് കണ്‍സ്ട്രക്ഷന്‍സ് ഉടമ പ്രകാശനെതിരെയാണ് നരഹത്യക്ക് കേസെടുത്തത്. അതേ സമയം, ഇയാള്‍ക്ക് വലിയ ജോലികള്‍ ഏറ്റെടുത്ത് പരിചയം കുറവാണെന്നും നിര്‍മാണ സ്ഥലത്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ലെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. നിര്‍മാണത്തിലെ പിഴവിനെ കുറിച്ച് തങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും … Continue reading "പള്ളി തകര്‍ന്ന് രണ്ടു പേര്‍ മരിച്ച സംഭവം : കരാറുകാരനെതിരെ കേസ്"

Published On:Apr 8, 2013 | 7:34 pm

ചേര്‍ത്തല : കോണ്‍ക്രീറ്റ് പണിക്കിടെ അരൂര്‍ സെന്റ അഗസ്റ്റിന്‍സ് പള്ളിയുടെ ഒരു ഭാഗം അടര്‍ന്നു വീണ് രണ്ടു പേര്‍ മരണപ്പെട്ട സംഭവത്തില്‍ കരാറുകാരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂരിലെ പ്രകാശ് കണ്‍സ്ട്രക്ഷന്‍സ് ഉടമ പ്രകാശനെതിരെയാണ് നരഹത്യക്ക് കേസെടുത്തത്.
അതേ സമയം, ഇയാള്‍ക്ക് വലിയ ജോലികള്‍ ഏറ്റെടുത്ത് പരിചയം കുറവാണെന്നും നിര്‍മാണ സ്ഥലത്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ലെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. നിര്‍മാണത്തിലെ പിഴവിനെ കുറിച്ച് തങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും കരാറുകാരനോ പള്ളി അധകൃതരോ ചെവിക്കൊണ്ടില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.
അതിനിടെ തകര്‍ന്നു വീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനി തൊഴിലാളികള്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് നിര്‍മാണത്തിലിരുന്ന പള്ളിയുടെ വലിയ ബീം ഉള്‍പ്പെടെ തകര്‍ന്നു വീണത്. സംഭവത്തില്‍ തൊഴിലാളികളായ തിരുനല്‍വേലി സ്വദേശി സുരേഷ്, ബീഹാര്‍ സ്വദേശി ബിശ്വനാഥ് (53) എന്നിവര്‍ മരണപ്പെട്ടിരുന്നു. പതിനഞ്ചോളം തൊഴിലാളികളെ ഫയര്‍ സര്‍വീസും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ നാലു പേരുടെ നില ഗുരുഗരമാണ്. തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരടക്കം എട്ടോളം പേരെ ഏറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ കൊണ്ടുവന്നിരുന്ന ക്രെയിനിന്റെ ഒരുഭാഗം പണിതുകൊണ്ടിരിക്കുന്ന ബീമിന് മുകളില്‍ ഒടിഞ്ഞുവീണതാണ് അപകടകാരണമെന്നാണ് സൂചന. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ പള്ളിയുടെ പുറകു വശത്താണ് പുതിയ പള്ളി പണിയുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 2
    2 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 3
    2 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    2 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 5
    3 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 6
    3 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 7
    3 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 8
    3 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 9
    3 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം