Friday, April 26th, 2019

ക്രിസ്മസ് ആഘോഷിക്കാനായി മൂന്നാറില്‍ സഞ്ചാരികളുടെ ഓഴുക്ക്

      മൂന്നാര്‍: ക്രിസ്മസ് ആഘോഷിക്കാനും ഡിസംബറിലെ തണുപ്പ് ആസ്വദിക്കാനും മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്ക്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം നിരവധി സഞ്ചാരികളാണ് അതിശൈത്യം നുകരാന്‍ മൂന്നാറില്‍ എത്തുന്നത്. ക്രിസ്തുമസ് അവധികൂടി അടുത്തതോടെ മിക്ക ഹോട്ടലുകളും ഹോം സ്‌റ്റേകളും സഞ്ചാരികള്‍ മുന്‍കൂറായി ബുക്കു ചെയ്തു കഴിഞ്ഞു. ഉത്തരേന്ത്യന്‍ സഞ്ചാരികളും തമിഴ്‌നാട്, കര്‍ണാക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് ഏറെ എത്തുന്നത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 60 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. സാധാരണ ഒക്‌ടോബര്‍ മുതല്‍ ജനുവരി … Continue reading "ക്രിസ്മസ് ആഘോഷിക്കാനായി മൂന്നാറില്‍ സഞ്ചാരികളുടെ ഓഴുക്ക്"

Published On:Dec 24, 2013 | 5:37 pm

Munnar Full

 

 

 
മൂന്നാര്‍: ക്രിസ്മസ് ആഘോഷിക്കാനും ഡിസംബറിലെ തണുപ്പ് ആസ്വദിക്കാനും മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്ക്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം നിരവധി സഞ്ചാരികളാണ് അതിശൈത്യം നുകരാന്‍ മൂന്നാറില്‍ എത്തുന്നത്. ക്രിസ്തുമസ് അവധികൂടി അടുത്തതോടെ മിക്ക ഹോട്ടലുകളും ഹോം സ്‌റ്റേകളും സഞ്ചാരികള്‍ മുന്‍കൂറായി ബുക്കു ചെയ്തു കഴിഞ്ഞു. ഉത്തരേന്ത്യന്‍ സഞ്ചാരികളും തമിഴ്‌നാട്, കര്‍ണാക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് ഏറെ എത്തുന്നത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 60 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. സാധാരണ ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. ഒരാഴ്ചയിലധികമായി അതിശൈത്യം തുടരുകയാണ്. ടൗണ്‍, നല്ലതണ്ണി, മേഖലയില്‍ ഇന്നലെ രാവിലെ താപനില നാല് ഡിഗ്രി മുതല്‍ രണ്ട് ഡിഗ്രി വരെയായിരുന്നു. മാട്ടുപ്പെട്ടി ചെണ്ടുവര, എല്ലപ്പെട്ടി പ്രദേശങ്ങളില്‍ താപനില രണ്ടു ഡിഗ്രി മുതല്‍ ഒന്നുവരെ താഴ്ന്നിരുന്നു.

LIVE NEWS - ONLINE

  • 1
    17 mins ago

    റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  • 2
    23 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 3
    28 mins ago

    രാജസ്ഥാന് മിന്നും ജയം

  • 4
    40 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 5
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 6
    14 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 7
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 8
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 9
    19 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി