Thursday, September 20th, 2018

ക്രിസ്മസ്, ശൈത്യകാലം ; കേരളത്തിലേക്ക് പ്രത്യേകവണ്ടികള്‍

          ന്യൂഡല്‍ഹി: ക്രിസ്മസ്, ശൈത്യകാല അവധി കണക്കിലെടുത്ത് ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലേക്കും ഗോവയിലേക്കും പ്രത്യേക തീവണ്ടികള്‍ ഓടിക്കും. നിസാമുദ്ദീനില്‍നിന്ന് കൊച്ചുവേളിയിലേക്ക് ആഴ്ചയില്‍ രണ്ട് എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും ഗോവയിലേക്ക് ആഴ്ചയില്‍ ഒരു എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സുമാണ് അനുവദിച്ചത്. മുംബൈയില്‍നിന്ന് എറണാകുളത്തേക്കും തിരുനല്‍വേലിയിലേക്കും ആഴ്ചയില്‍ ഓരോ സ്‌പെഷല്‍ വണ്ടികള്‍ വീതം ഓടിക്കും. കൊങ്കണ്‍വഴിയുള്ള ഈ പ്രത്യേക വണ്ടികള്‍ക്ക് കേരളത്തിലെ എല്ലാ പ്രധാന സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ താല്‍കാലിക വണ്ടികളായതിനാല്‍ പാന്‍ട്രികാര്‍ … Continue reading "ക്രിസ്മസ്, ശൈത്യകാലം ; കേരളത്തിലേക്ക് പ്രത്യേകവണ്ടികള്‍"

Published On:Nov 27, 2013 | 11:03 am

Train Full

 

 

 

 

 

ന്യൂഡല്‍ഹി: ക്രിസ്മസ്, ശൈത്യകാല അവധി കണക്കിലെടുത്ത് ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലേക്കും ഗോവയിലേക്കും പ്രത്യേക തീവണ്ടികള്‍ ഓടിക്കും. നിസാമുദ്ദീനില്‍നിന്ന് കൊച്ചുവേളിയിലേക്ക് ആഴ്ചയില്‍ രണ്ട് എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും ഗോവയിലേക്ക് ആഴ്ചയില്‍ ഒരു എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സുമാണ് അനുവദിച്ചത്. മുംബൈയില്‍നിന്ന് എറണാകുളത്തേക്കും തിരുനല്‍വേലിയിലേക്കും ആഴ്ചയില്‍ ഓരോ സ്‌പെഷല്‍ വണ്ടികള്‍ വീതം ഓടിക്കും.
കൊങ്കണ്‍വഴിയുള്ള ഈ പ്രത്യേക വണ്ടികള്‍ക്ക് കേരളത്തിലെ എല്ലാ പ്രധാന സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ താല്‍കാലിക വണ്ടികളായതിനാല്‍ പാന്‍ട്രികാര്‍ സേവനം ലഭ്യമാകാനിടയില്ല. നിസാമുദ്ദീന്‍കൊച്ചുവേളി എ.സി. സൂപ്പര്‍ ഫാസ്റ്റ് എല്ലാ ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രി 9.35നാണ് നിസാമുദ്ദീനില്‍നിന്ന് പുറപ്പെടുക. രണ്ടാംദിവസം രാത്രി 8.30ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയില്‍നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 12.30ന് നിസാമുദ്ദീനിലേക്ക് പുറപ്പെടും. ഡിസംബര്‍ മൂന്നുമുതല്‍ ഫിബ്രവരി 29 വരെയായിരിക്കും ഇതിന്റെ സര്‍വീസ്. ഡല്‍ഹിഗോവ സ്‌പെഷല്‍ വണ്ടി ഡിസംബര്‍ ഏഴുമുതല്‍ എല്ലാ ശനിയാഴ്ചയും അര്‍ധരാത്രി 12.10ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടും. രണ്ടാംദിവസം രാവിലെ 11.40നാണ് ഗോവയിലെത്തുക. ഡിസംബര്‍ ഏഴുമുതല്‍ ഫിബ്രവരി ഒന്നുവരെ ആയിരിക്കും ഇതിന്റെ സര്‍വീസ്. മുംബൈ ടെര്‍മിനലില്‍നിന്ന് തിരുനല്‍വേലിയിലേക്കും എറണാകുളത്തേക്കും ആഴ്ചയില്‍ ഓരോ സ്‌പെഷല്‍ വണ്ടിയാണ് ഓടിക്കുക. ഡിസംബര്‍ 21 മുതല്‍ ജനവരി അഞ്ചുവരെ മൂന്ന് ട്രിപ്പുകള്‍ തിരുനല്‍വേലി വണ്ടിക്ക് ഉണ്ടാവും. ഞായറാഴ്ചകളില്‍ അര്‍ധരാത്രി 12.20ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 11.15ന് തിരുനല്‍വേലിയിലെത്തും. തിരുനല്‍വേലിയില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 11ന് മുംബൈയിലെത്തും.
മുംബൈഎറണാകുളം സ്‌പെഷല്‍ എക്‌സ്പ്രസ് ഡിസംബര്‍ 17 മുതല്‍ ജനവരി ഏഴുവരെ ആഴ്ചയില്‍ ഓരോന്നുവീതം സര്‍വീസ് നടത്തും (4 ട്രിപ്പുകള്‍). മുംബൈയില്‍നിന്ന് ചൊവ്വാഴ്ച വൈകിട്ട് 4.40ന് പുറപ്പെട്ട് അടുത്തദിവസം വൈകിട്ട് 5.30ന് എറണാകുളത്തെത്തും. ബുധനാഴ്ച രാത്രി 11.30ന് എറണാകുളത്തുനിന്ന്
തിരിച്ച് രണ്ടാംദിവസം പുലര്‍ച്ചെ 12.35ന് മുംബൈയിലെത്തും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    5 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    5 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    7 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    8 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    9 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    9 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    9 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല