Thursday, September 20th, 2018

ക്രിസ്മസ് ; കെഎസ്ആര്‍ടിസി പ്രത്യേക ബസുകള്‍

      ക്രിസ്മസ് തിരക്ക് പരിഗണിച്ച് കേരള ആര്‍.ടി.സി. തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രത്യേക ബസുകള്‍ ഓടിക്കും. 20, 21 തീയതികളിലാണ് മൂന്നുവീതം സര്‍വീസുകളുണ്ടാവുക. മൂന്നും എക്‌സ്പ്രസ് സര്‍വീസുകളാണ്. മറ്റിടങ്ങളിലേക്ക് ആവശ്യമനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. മിക്കവയും ശബരിമല സര്‍വീസുകളായി ഓടിക്കുന്നതിനാലാണ് ക്രിസ്മസ് കാലത്തേക്ക് സ്‌പെഷല്‍ ബസ്സുകള്‍ ഓടിക്കാത്തത്. തിരുവനന്തപുരത്തേക്ക് അടുത്തിടെ കേരള ആര്‍.ടി.സി. വോള്‍വോ ബസ് തുടങ്ങിയിരുന്നു. ഇതിനുപുറമേ കോഴിക്കോട്ടേക്കും വോള്‍വോ ബസ് തുടങ്ങുന്ന കാര്യം കേരള ആര്‍.ടി.സി.യുടെ പരിഗണനയിലുണ്ട്. 20, 21 തീയതികളില്‍ സ്‌പെഷല്‍ … Continue reading "ക്രിസ്മസ് ; കെഎസ്ആര്‍ടിസി പ്രത്യേക ബസുകള്‍"

Published On:Dec 10, 2013 | 1:51 pm

KSRTC Full

 

 

 
ക്രിസ്മസ് തിരക്ക് പരിഗണിച്ച് കേരള ആര്‍.ടി.സി. തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രത്യേക ബസുകള്‍ ഓടിക്കും. 20, 21 തീയതികളിലാണ് മൂന്നുവീതം സര്‍വീസുകളുണ്ടാവുക. മൂന്നും എക്‌സ്പ്രസ് സര്‍വീസുകളാണ്. മറ്റിടങ്ങളിലേക്ക് ആവശ്യമനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. മിക്കവയും ശബരിമല സര്‍വീസുകളായി ഓടിക്കുന്നതിനാലാണ് ക്രിസ്മസ് കാലത്തേക്ക് സ്‌പെഷല്‍ ബസ്സുകള്‍ ഓടിക്കാത്തത്. തിരുവനന്തപുരത്തേക്ക് അടുത്തിടെ കേരള ആര്‍.ടി.സി. വോള്‍വോ ബസ് തുടങ്ങിയിരുന്നു. ഇതിനുപുറമേ കോഴിക്കോട്ടേക്കും വോള്‍വോ ബസ് തുടങ്ങുന്ന കാര്യം കേരള ആര്‍.ടി.സി.യുടെ പരിഗണനയിലുണ്ട്. 20, 21 തീയതികളില്‍ സ്‌പെഷല്‍ ബസ്സുകള്‍ക്ക് പുറമേ സ്ഥിരം സര്‍വീസുകളിലും ടിക്കറ്റ് റിസര്‍വേഷന്‍ പൂര്‍ത്തിയായി. 23, 24 തീയതികളില്‍ കുറച്ച് ടിക്കറ്റുണ്ട്. കര്‍ണാടക ആര്‍.ടി.സി. നേരത്തേ തന്നെ ശബരിമല തിരക്ക് പരിഗണിച്ച് സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചു. ഇവ മിക്കതും നിറഞ്ഞു. തിരക്കനുസരിച്ച് കര്‍ണാടക ആര്‍.ടി.സി. സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കാറുണ്ട്. സ്വകാര്യ ബസ്സുകളിലും മറ്റും 1000 മുതല്‍ 2000 രൂപ വരെ തുക കൊടുത്ത് പോകേണ്ടതിനാല്‍ യാത്രക്കാരില്‍ ഭൂരിഭാഗംപേരും നിരക്കുകുറഞ്ഞ കേരള ആര്‍.ടി.സി.യെയാണ് ആശ്രയിക്കുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    10 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    12 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    15 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    16 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    17 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    18 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    20 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    20 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു