Sunday, February 17th, 2019

ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 11 ന്

പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് നടത്തുക.

Published On:Nov 23, 2018 | 10:09 am

തിരു: സംസ്ഥാനത്തെ ഹൈസ്‌കൂള്‍ ക്ലാസിലെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 11 ന് ആരംഭിച്ച് 20 ന് അവസാനിക്കും. എല്‍പി, യുപി ക്ലാസുകളിലെ പരീക്ഷകള്‍ 12 തുടങ്ങി 20 ന് അവസാനിക്കും. വ്യാഴാഴ്ച ചേര്‍ന്ന ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതി സംബന്ധിച്ചുള്ള അന്തിമ തീരുമാനമായത്.
ഹയര്‍സെക്കന്ററി ക്ലാസുകളിലെ പരീക്ഷകളും 11 മുതല്‍ 20 വരെയാണ് നടത്തുക. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 27 വരെയാണ്. ഐടി പ്രാക്ടിക്കല്‍ ഫെബ്രുവരി 28 ന് ആരംഭിച്ച് മാര്‍ച്ച് എട്ടിന് അവസാനിക്കും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് നടത്തുക.
പത്താം ക്ലാസിലെ ഊര്‍ജതന്ത്ര പരീക്ഷാ തീയതിയിയും ഗണിതശാസ്ത്ര പരീക്ഷാ തീയതിയും പരസ്പരം മാറ്റണമെന്ന അഭിപ്രായം ക്യുഐപിയില്‍ ഉയര്‍ന്നു. നിലവില്‍ ഊര്‍ജതത്രം 18 നും ഗണിത ശാസ്ത്രം 26 നുമാണ്. രണ്ടു ദിവസത്തെ അവധി ലഭിക്കുന്നതിനാല്‍ 18 ലേക്ക് ഗണിതശാസ്ത്ര പരീക്ഷ മാറ്റിയാല്‍ അത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഗുണകരമായിരിക്കുമെന്ന അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കാമെന്ന വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    15 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    17 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും