റിയോ ഡി ജനീറോ ലോക പൈതൃക നഗരം

Published:December 26, 2016

christ-the-redeemer-statue-full

 

 

 
ബ്രസീലിലെ റിയോ ഡി ജനീറോ ലോക പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി. കഴിഞ്ഞ ദിവസമാണ് യുനെസ്‌കോ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രകൃതിദത്തവും മനുഷ്യ നിര്‍മ്മിതവുമായ മനോഹാരിതകളുടെ അസാധാരണമായ കൂടിച്ചേരലുകളാണ് റിയോ നഗരത്തെ വ്യത്യസ്തമാക്കുന്നതെന്നും ഇതാണ് നഗരത്തിനു ലോകപൈതൃക പട്ടികയില്‍ ഇടം നേടുന്നതിനു സഹായകമായതെന്നും യുനെസ്‌കോ ചൂണ്ടിക്കാട്ടി.
2014ലെ ഫുട്‌ബോള്‍ ലോകകപ്പും ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ഒളിംപിക്‌സും റിയോയുടെ ടൂറിസം മേഖലക്കു വന്‍മുന്നേറ്റമായിരുന്നു സമ്മാനിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നഗരം ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചത്.
ഗ്രാനൈറ്റ് കുന്നുകളും മനോഹരമായ ബീച്ചുകളും മഴക്കാടുകളുമാണ് റിയോക്ക് ഈ പട്ടികയില്‍ ഇടം സമ്മാനിച്ചത്. ബ്രസീലിലെെ്രെ കസ്റ്റ് ദ റിഡീമര്‍ പ്രതിമയ്ക്കു സമീപം നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.
ടെക്
‘പോക്കിമോന്‍ ഗോ’ ഗെയിം ഇനി ആപ്പിള്‍ വാച്ചിലും
ആഗോള പ്രശസ്തമായ ‘പോക്കിമോന്‍ ഗോ’ ഗെയിം ഇനി ആപ്പിള്‍ വാച്ചിലും കളിക്കാം. ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോന്‍ കമ്പനിയുമായി ആപ്പിള്‍ കരാറില്‍ എത്തി. ഗെയിമിലെ പോക്കിമോന്‍ സ്‌റ്റോപ്പുകളെക്കുറിച്ച് പോക്കിമോന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വിവരങ്ങള്‍ ആപ്പിള്‍ വാച്ചില്‍ എത്തും. ഇതോടെ പോക്കിമോനെ തേടിയിറങ്ങുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഗെയിം കളിക്കാനുള്ള സാധ്യത തെളിഞ്ഞു.
ലോകത്ത് 50 കോടി ഡൗണ്‍ലോഡുകളുള്ള പോക്കിമോന്‍ ആപ്പിള്‍ വാച്ചില്‍ എത്തുന്നതോടെ കൂടുതല്‍ ജനപ്രീതി നേടും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.