Sunday, July 21st, 2019

ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം..

കസേരകള്‍ വാങ്ങുമ്പോള്‍ അവയില്‍ സൗകര്യപ്രദമായി ഇരിക്കാന്‍ കഴിയുമോ എന്ന് നോക്കേണ്ടതാണ്

Published On:May 26, 2018 | 10:16 am

വീട്ടിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. നമ്മുടെ ആവശ്യത്തിന് അനുസരിച്ചു വേണം ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കാന്‍. അതിനനുസരിച്ച് വലുപ്പമുള്ള ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കസേരകള്‍ വാങ്ങുമ്പോള്‍ അവയില്‍ സൗകര്യപ്രദമായി ഇരിക്കാന്‍ കഴിയുമോ എന്ന് നോക്കേണ്ടതാണ്.
മികച്ച ഫിനിഷിംഗ്, സൂക്ഷ്മമായ വെല്‍ഡിംഗ്, ശ്രദ്ധയോടെ വച്ചുപിടിപ്പിച്ച വക്കുകള്‍ തുടങ്ങിയവ ഗുണമേന്മയുള്ള ഫര്‍ണിച്ചറിന്റെ സവിശേഷതകളാണ്. ഇത്തരം ഫര്‍ണിച്ചറുകളില്‍ സ്‌ക്രൂ, സ്പ്രിങ് മുതലായവ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരിക്കും. അതിനാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ച് നോക്കിയതിന് ശേഷം ഫര്‍ണിച്ചര്‍ വാങ്ങുക.
ഫര്‍ണിച്ചറുകള്‍ വാങ്ങുമ്പോള്‍ അടിവശം പരിശോധിക്കുക. അയഞ്ഞ സ്‌ക്രൂകള്‍, ശരിയായ രീതിയിലല്ലാത്ത തയ്യല്‍, ആവരണമില്ലാത്ത സ്പ്രിങുകള്‍ തുടങ്ങിയ നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടുപിടിക്കാന്‍ ഈ പരിശോധന സഹായിക്കും. ഒരു അപാകതയും ഇല്ലാത്ത ഫര്‍ണിച്ചര്‍ കണ്ടെത്തുക എളുപ്പമായിരിക്കില്ല.
ഫര്‍ണിച്ചറിന്റെ ഫിനിഷ് പരിശോധിക്കുക. കേടുപാടുകളും മറ്റും മറയ്ക്കാനായി പെയിന്റ് ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തുക. തടിയുടെ പ്രത്യേകതകള്‍ കാണാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ഫര്‍ണിച്ചര്‍. അല്ലെങ്കില്‍ തടിയിലെ പ്രശ്നങ്ങള്‍ അറിയാന്‍ കഴിയാതെവരും.

LIVE NEWS - ONLINE

  • 1
    17 mins ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 2
    1 hour ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 3
    3 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 4
    4 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 5
    15 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 6
    17 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 7
    19 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 8
    19 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    20 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം