Tuesday, September 25th, 2018

ചര്‍മ്മത്തിനിണങ്ങിയ നെയില്‍ പോളിഷ് തിരഞ്ഞെടുക്കാം

ചര്‍മ്മത്തിന് ഇണങ്ങുന്ന നിറം നഖങ്ങള്‍ക്കായി തിരഞ്ഞെടുത്താല്‍ മാത്രമെ സൗന്ദര്യത്തിന് മാറ്റ് കൂട്ടൂ

Published On:Aug 4, 2018 | 10:05 am

നെയില്‍ പോളിഷ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കണ്ണിന് ഭംഗി തോന്നുന്ന കളര്‍ എടുക്കകുന്നതിന് പകരം ചര്‍മ്മത്തിന് ഇണങ്ങുന്ന് നിറം വേണം തിരഞ്ഞെടുക്കാന്‍. ചര്‍മ്മത്തിന് ഇണങ്ങുന്ന നിറം നഖങ്ങള്‍ക്കായി തിരഞ്ഞെടുത്താല്‍ മാത്രമെ സൗന്ദര്യത്തിന് മാറ്റ് കൂട്ടൂ.
നല്ലപോലെ വെളുത്ത ചര്‍മ്മം ഉള്ളവരുടെ നിറത്തില്‍ പിങ്ക് അടങ്ങിയിരിക്കും. ഇത്തരക്കാര്‍ പേസ്റ്റല്‍ നിറങ്ങള്‍ പരീക്ഷിച്ച് നോക്കുക. ഇനി വളരെ ഇരുണ്ട നിറങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇരുണ്ട നീല, നേവി ബ്ലൂ തുടങ്ങിയ നിറഭേദങ്ങള്‍ നല്ലതാണ്. കടും ചുവപ്പും പിങ്കും ഇരുണ്ട നിറങ്ങളില്‍ നല്ലതാണ്. എന്നാല്‍, പിങ്ക് ഏറെ അടങ്ങിയിട്ടുള്ള നിറങ്ങള്‍ ഒഴിവാക്കുക. ചര്‍മ്മത്തിന്റെ നിറം തന്നെയുള്ള സുതാര്യ നിറങ്ങള്‍ ഒഴിവാക്കുക.
ഇരുണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് കടും നിറങ്ങളാണ് അനുയോജ്യം. ചുവപ്പ്, പര്‍പ്പിള്‍, എന്നീ നിറങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. പേസ്റ്റല്‍ നിറങ്ങളും ഇളം നിറങ്ങളും ഒഴിവാക്കാവുന്നതാണ്.
തവിട്ട് ചര്‍മ്മമുള്ളവര്‍ക്ക് വിവിധ നിറങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാം. ഇളം പിങ്ക്, പര്‍പ്പിള്‍, നീല, ചുവപ്പ് വെള്ളി, ചുവപ്പ് കലര്‍ന്ന കാപ്പി നിറം പീച്ച്, മങ്ങിയ തവിട്ട് എന്നിവ. സ്വര്‍ണ്ണ, ലോഹ നിറങ്ങള്‍ എന്നിവ ഒഴിവാക്കേണ്ട നിറം

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    6 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    8 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    8 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    9 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    10 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി