Sunday, December 17th, 2017

കോളറയെ കരുതിയിരിക്കണം

പനിയുടെ പിടിയില്‍ നിന്നും കേരളം രക്ഷപ്പെട്ടു വരുന്നതേ ഉള്ളൂ, ഇതിനിടയിലാണ് കോളറയുടെ വരവ്. കേരളത്തില്‍ പല സ്ഥലങ്ങളിലും കോളറ ബാധിച്ച് ആളുകള്‍ക്ക് മരണം വരെ സംഭവിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ ആശങ്കയിലാണ്. എന്നാല്‍ ഇത്ര ആശങ്കപെടാന്‍ മാത്രം കോളറ അപകടകാരിയല്ല. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ കോളറയെ നേരിടാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1 ശുദ്ധജലം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ‘ക്ലോറിനേഷന്‍’ ചെയ്ത കുടിവെള്ളം എത്തിക്കാന്‍ സംവിധാനം വേണം. വീട്ടില്‍ വെള്ളം ശേഖരിച്ചുവെയ്ക്കാന്‍ അധികം വായ്‌വട്ടമില്ലാത്ത പാത്രങ്ങള്‍ ഉപയോഗിക്കുക. … Continue reading "കോളറയെ കരുതിയിരിക്കണം"

Published On:Aug 12, 2017 | 12:49 pm

പനിയുടെ പിടിയില്‍ നിന്നും കേരളം രക്ഷപ്പെട്ടു വരുന്നതേ ഉള്ളൂ, ഇതിനിടയിലാണ് കോളറയുടെ വരവ്. കേരളത്തില്‍ പല സ്ഥലങ്ങളിലും കോളറ ബാധിച്ച് ആളുകള്‍ക്ക് മരണം വരെ സംഭവിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ ആശങ്കയിലാണ്. എന്നാല്‍ ഇത്ര ആശങ്കപെടാന്‍ മാത്രം കോളറ അപകടകാരിയല്ല. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ കോളറയെ നേരിടാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1 ശുദ്ധജലം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ‘ക്ലോറിനേഷന്‍’ ചെയ്ത കുടിവെള്ളം എത്തിക്കാന്‍ സംവിധാനം വേണം. വീട്ടില്‍ വെള്ളം ശേഖരിച്ചുവെയ്ക്കാന്‍ അധികം വായ്‌വട്ടമില്ലാത്ത പാത്രങ്ങള്‍ ഉപയോഗിക്കുക. ബക്കറ്റില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കാന്‍ ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിക്കുക (20 ലിറ്ററിന് ഒരു ഗുളിക വീതം). കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. ദിവസേന ബ്ലീച്ചിങ് പൗഡര്‍ ലായനികൊണ്ട് കിണര്‍ ക്ലോറിനേറ്റ് ചെയ്യുക.

2 തുറന്നിട്ടതും പഴകിയതുമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണപദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്ന, വില്‍ക്കുന്ന, പാചകം ചെയ്യുന്ന സ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുകള്‍ ഇവ ഉപയോഗിക്കുന്നതിന് മുമ്പ് ശരിയായി കഴുകുക. ഭക്ഷണപദാര്‍ഥങ്ങള്‍ എല്ലാ ഭാഗവും ഒരുപോലെ നന്നായി വേവിക്കുക..

3 പുഴകളുടെയോ, തോടുകളുടെയോ, കരകളിലോ വെളിമ്പ്രദേശങ്ങളിലോ മലവിസര്‍ജനം നടത്താതെ ‘സാനിട്ടറി കക്കൂസു’കളില്‍ മാത്രം മലവിസര്‍ജനം നടത്തുക. കക്കൂസുകള്‍ ശുദ്ധജല സ്രോതസ്സുകളില്‍ നിന്ന് നിശ്ചിത അകലത്തിലായിരിക്കണം. ശൗചത്തിന് ശേഷം കൈകള്‍ നന്നായി സോപ്പിട്ട് കഴുകണം.

കോളറയുടെ രോഗലക്ഷണം
വയറിളക്കമാണ് സാധരണ രോഗലക്ഷണം. ശക്തിയായ വയറിളക്കവും തുടര്‍ന്ന് ഛര്‍ദിയുമുണ്ടാകാം. ജലാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുന്ന രോഗിക്ക് നിര്‍ജലീകരണം കാരണം കണ്ണുകള്‍ കുഴിയിലായി, കവിളൊട്ടി, തൊലി ചുളിയുകയും ചെയ്യും. തുടര്‍ന്ന്, ശരീര താപനില താഴുകയും നാഡിമിടിപ്പിന് വേഗത കൂടുകയും രക്തസമ്മര്‍ദം കുറയുകയും മൂത്രമില്ലാതാവുകയും രോഗി അബോധാവസ്ഥയിലെത്തുകയും ചെയ്യുന്നു. ചികിത്സ ലഭിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ രോഗി മരണപ്പെടാനും സാധ്യതയുണ്ട്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…