Thursday, November 15th, 2018

സമരം; ചോമ്പാല്‍ ഹാര്‍ബര്‍ സ്തംഭിച്ചു

വടകര: കൂലി വര്‍ധന ആവശ്യപ്പെട്ട് മല്‍സ്യ അനുബന്ധ തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ചോമ്പാല്‍ ഹാര്‍ബര്‍ സ്തംഭിച്ചു. എല്ലാ യൂണിയനിലും പെട്ട അഞ്ഞൂറോളം തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിത കാല സമരം തുടങ്ങാനാണ് തീരുമാനം. വേതന വര്‍ധന കാലാവധി കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും പുതുക്കാത്തതിനെ തുടര്‍ന്ന് എഴുപത് ശതമാനം കൂലി വര്‍ധന ആവശ്യപ്പെട്ട് സംയുക്ത യൂണിയന്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രശ്‌നം ഒത്തു തീര്‍പ്പാക്കാമെന്ന് കടല്‍ കോടതിയും ഹാര്‍ബര്‍ വികസന സമിതിയും അറിയിച്ചതിനെ തുടര്‍ന്ന് … Continue reading "സമരം; ചോമ്പാല്‍ ഹാര്‍ബര്‍ സ്തംഭിച്ചു"

Published On:Sep 2, 2013 | 4:33 pm

വടകര: കൂലി വര്‍ധന ആവശ്യപ്പെട്ട് മല്‍സ്യ അനുബന്ധ തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ചോമ്പാല്‍ ഹാര്‍ബര്‍ സ്തംഭിച്ചു. എല്ലാ യൂണിയനിലും പെട്ട അഞ്ഞൂറോളം തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിത കാല സമരം തുടങ്ങാനാണ് തീരുമാനം. വേതന വര്‍ധന കാലാവധി കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും പുതുക്കാത്തതിനെ തുടര്‍ന്ന് എഴുപത് ശതമാനം കൂലി വര്‍ധന ആവശ്യപ്പെട്ട് സംയുക്ത യൂണിയന്‍ നോട്ടീസ് നല്‍കിയിരുന്നു.
പ്രശ്‌നം ഒത്തു തീര്‍പ്പാക്കാമെന്ന് കടല്‍ കോടതിയും ഹാര്‍ബര്‍ വികസന സമിതിയും അറിയിച്ചതിനെ തുടര്‍ന്ന് സമരം നിര്‍ത്തിയെങ്കിലും ഉടമകള്‍ക്ക് അനുകൂലമായ തീരുമാനങ്ങളാണ് തൊഴിലാളികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതെന്ന് പറഞ്ഞാണ് ഇന്നലെ പണിമുടക്കിയത്. ഹാര്‍ബറിലെ അഞ്ഞൂറോളം വള്ളങ്ങള്‍ കടലില്‍ പോയില്ല. മല്‍സ്യം കൊണ്ടു പോകുന്ന ലോറികള്‍ ഹാര്‍ബറില്‍ തമ്പടിച്ചിരിക്കുകയാണ്.
സംയുക്ത തൊഴിലാളി യൂണിയന്‍ ഹാര്‍ബറില്‍ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    23 mins ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 2
    1 hour ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 3
    2 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 4
    2 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 5
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 6
    2 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 7
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 8
    2 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 9
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു