Wednesday, February 20th, 2019

കൊച്ചിയില്‍ ഒരാഴ്ച പഴക്കമുള്ള ആയിരം കിലോ പൊത്തിറച്ചി പിടികൂടി

  കൊച്ചി: ഒരാഴ്ച പഴക്കമുള്ള ആയിരം കിലോ പൊത്തിറച്ചി കൊച്ചിയില്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഇറച്ചി സുനാമി എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി നടത്തിയ പരിശോധനയിലാണ് പോത്തിന്റെ കരളും ഇറച്ചിയും പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശി കൊച്ചുകോയയാണ് ഇതിന്റെ വിതരണക്കാരന്‍. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നാണ് ഇറച്ചി കടത്തുന്നത്. ട്രെയിന്‍മാര്‍ഗം നിത്യേന ഇത്തരം പഴകിയ ഇറച്ചികള്‍ എത്താറുണ്ട്. അമോണിയം ഐസിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ … Continue reading "കൊച്ചിയില്‍ ഒരാഴ്ച പഴക്കമുള്ള ആയിരം കിലോ പൊത്തിറച്ചി പിടികൂടി"

Published On:Sep 7, 2013 | 12:09 pm

Meat Storage

 
കൊച്ചി: ഒരാഴ്ച പഴക്കമുള്ള ആയിരം കിലോ പൊത്തിറച്ചി കൊച്ചിയില്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഇറച്ചി സുനാമി എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി നടത്തിയ പരിശോധനയിലാണ് പോത്തിന്റെ കരളും ഇറച്ചിയും പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശി കൊച്ചുകോയയാണ് ഇതിന്റെ വിതരണക്കാരന്‍. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നാണ് ഇറച്ചി കടത്തുന്നത്. ട്രെയിന്‍മാര്‍ഗം നിത്യേന ഇത്തരം പഴകിയ ഇറച്ചികള്‍ എത്താറുണ്ട്. അമോണിയം ഐസിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളവാക്കുന്നതാണ് അമോണിയം ഐസ്. 30-35 രൂപയാണ് ഇതിന് കിലോക്ക് ഈടാക്കുന്നത്. വില കുറവായതിനാല്‍ ധാരാളം ആളുകള്‍ ഇത് വാങ്ങി ഉപയോഗിക്കാറുണ്ടത്രെ. സമൂസ, കബാബ്, മീറ്റ് റോള്‍ എന്നിവ ഉണ്ടാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ നല്ല കച്ചവടം നടക്കുന്നതിനാല്‍ ഇവ കൂടുതലായി എത്തിക്കാറുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    3 mins ago

    കൊച്ചി നഗരത്തില്‍ വന്‍തീപ്പിടുത്തം

  • 2
    5 mins ago

    പ്രതികളെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കില്ല: മന്ത്രി ഇ.പി.ജയരാജന്‍

  • 3
    1 hour ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 5
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 6
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 7
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍