Friday, November 16th, 2018

ലോകത്ത് എറ്റവും കൂടുതല്‍ ശിശുമരണം പാക്കിസ്ഥാനില്‍

ലോകത്ത് ദിവസേന ഏഴായിരം നവജാതശിശുക്കള്‍ വീതം മരിക്കുന്നുണ്ട്.

Published On:Feb 21, 2018 | 9:49 am

ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ നവജാത ശിശു മരണനിരക്ക് പാക്കിസ്ഥാനിലെന്ന് യുഎന്നിന്റെ കുട്ടികള്‍ക്കായുള്ള സംഘടന യൂണിസെഫ്. പാക്കിസ്ഥാനില്‍ പിറക്കുന്ന 22 കുട്ടികളില്‍ ഒരാള്‍ വീതം മരണപ്പെടുന്നുണ്ടെന്ന് യൂണിസെഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കും അഫ്ഗാനിസ്ഥാനുമാണ് ഏറ്റവുമധികം ശിശുമരണ നിരക്കുള്ള മറ്റു രാജ്യങ്ങള്‍.
ഇന്ത്യയില്‍ ജനിക്കുന്ന 1000 കുട്ടികളില്‍ 25.4 കുഞ്ഞുങ്ങളാണ് മരിക്കുന്നത്. ഇന്ത്യയില്‍ 2.6 കോടി കുട്ടികള്‍ ഒരു വര്‍ഷം ജനിക്കുമ്പോള്‍ ഇതില്‍ 6.4 ലക്ഷം കുട്ടികള്‍ മരിക്കുന്നു. രാജ്യത്ത് നവജാതശിശുമരണം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങള്‍ കേരളവും ഗോവയുമാണ്. ആയിരം ജനനങ്ങളില്‍ പത്തു കുഞ്ഞുങ്ങള്‍ മാത്രമാണ് മരിക്കുന്നത്. ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ശിശുമരണം കൂടുതലും നടക്കുന്നത്.
ലോകത്ത് ദിവസേന ഏഴായിരം നവജാതശിശുക്കള്‍ വീതം മരിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവുമധികം ശിശുമരണങ്ങള്‍ നടക്കുന്നത്. ജപ്പാനാണു ശിശുക്കള്‍ക്ക് ജനിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യം. ജപ്പാനില്‍ ജനിക്കുന്ന 1,111 കുട്ടികളില്‍ ഒരാള്‍ മാത്രമാണ് മരണപ്പെടുന്നത്. ഐസ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും നവജാത ശിശുമരണ നിരക്ക് വളരെ കുറവാണ്.

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    4 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    5 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    7 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    10 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    11 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    12 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    12 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    13 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം