Wednesday, September 19th, 2018

ചിറക്കല്‍ ചിറ നവീകരണത്തിന് പുതുജീവന്‍

ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത കുളമായ ചിറക്കല്‍ ചിറ നവീകരണത്തിന് വീണ്ടും പുതുജീവന്‍ വച്ചിരിക്കുന്നു. സര്‍ക്കാര്‍ പൂര്‍ണതോതില്‍ പച്ചക്കൊടി കാട്ടിയതോടെ പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ ഒരു ചുവട് കൂടി. ചെളിയും കളയും നീക്കംചെയ്യലും, സ്റ്റോം വാട്ടര്‍ പ്രവേശനം തടയാന്‍ പാരപെറ്റ് വാള്‍ നിര്‍മാണവും ഉള്‍പ്പെടെ 2.25 കോടിയുടെ നവീകരണ പ്രവൃത്തിയാണ് നടപ്പാക്കുക. നടപടികളിലെ തടസ്സങ്ങള്‍ നീങ്ങിയതോടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. പദ്ധതി സാഫല്യമാവുന്നതോടെ ചിറക്കല്‍ ചിറയുടെ ഗതകാല പ്രൗഢി വീണ്ടെടുക്കാനാവും. ജില്ലയിലെ ജലാശയങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പി കെ … Continue reading "ചിറക്കല്‍ ചിറ നവീകരണത്തിന് പുതുജീവന്‍"

Published On:Aug 1, 2018 | 2:11 pm

ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത കുളമായ ചിറക്കല്‍ ചിറ നവീകരണത്തിന് വീണ്ടും പുതുജീവന്‍ വച്ചിരിക്കുന്നു. സര്‍ക്കാര്‍ പൂര്‍ണതോതില്‍ പച്ചക്കൊടി കാട്ടിയതോടെ പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ ഒരു ചുവട് കൂടി. ചെളിയും കളയും നീക്കംചെയ്യലും, സ്റ്റോം വാട്ടര്‍ പ്രവേശനം തടയാന്‍ പാരപെറ്റ് വാള്‍ നിര്‍മാണവും ഉള്‍പ്പെടെ 2.25 കോടിയുടെ നവീകരണ പ്രവൃത്തിയാണ് നടപ്പാക്കുക. നടപടികളിലെ തടസ്സങ്ങള്‍ നീങ്ങിയതോടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. പദ്ധതി സാഫല്യമാവുന്നതോടെ ചിറക്കല്‍ ചിറയുടെ ഗതകാല പ്രൗഢി വീണ്ടെടുക്കാനാവും.
ജില്ലയിലെ ജലാശയങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പി കെ ശ്രീമതി എംപി തയ്യറാക്കിയ പദ്ധതിയില്‍ നാലാമത്തേതാണ് ചിറക്കല്‍ ചിറ. ചെട്ടിയാര്‍ കുളം, അറക്കല്‍ വലിയകുളം, ആനക്കുളം എന്നിവ നേരത്തെ നവീകരിച്ചിരുന്നു. ജില്ലാ ഭരണകൂടവും ചെറുകിട ജലസേചന വകുപ്പും നടത്തിയ പരിശ്രമവും സഹായകമായി. ചിറക്കല്‍ പഞ്ചായത്തില്‍ ഫോക്‌ലോര്‍ അക്കാദമി ആസ്ഥാനത്തിനു സമീപം 14.7 ഏക്കര്‍ വിസ്തൃതിയിലുള്ള ചിറക്കല്‍ ചിറ ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ചിറയായി പരിഗണിക്കപ്പെടുന്നു. എന്നാല്‍, ചിറയില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ കുളത്തെയും സമീപപ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളെയും അശുദ്ധമാക്കിയിരിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആനക്കുളം നവീകരണ പ്രവൃത്തി വേളയില്‍ ചിറക്കല്‍ കുളം നവീകരണത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങുകയുണ്ടായി. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അനുകൂലമായ തീരുമാനമുണ്ടായത്. ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സമില്ലാതെ ചിറക്കല്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തി ചിറ പൊതു ആവശ്യത്തിനായി വിനിയോഗിക്കാമെന്ന സമ്മതപത്രം രാജകുടുംബം എംപിക്ക് കൈമാറി. ജലവിഭവ വകുപ്പ് ഫണ്ട് അനുവദിക്കുകയും ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ഉള്‍പ്പെട്ട സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 2016 ഡിസംബറില്‍ ജനകീയ കൂട്ടായ്മയില്‍ ചിറ ശുചീകരിച്ചു. എന്നാല്‍ പിന്നീടൊന്നും നടന്നില്ല. നവീകരണ പദ്ധതി ചുവപ്പുനാടയില്‍ കുരുങ്ങിയതോടെ പായലും കാടും കയറി വിശാലമായ ചിറ വീണ്ടും നാശോന്മുഖമായി. പി കെ ശ്രീമതി എംപിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിച്ച് പദ്ധതി പുനരാരംഭിക്കാന്‍ സാധിച്ചത്. ചിറയെ റിങ് ബണ്ട് ഉപയോഗിച്ച് മൂന്നുഭാഗങ്ങളാക്കി തിരിച്ച് ചളി നീക്കുകയാണ് ആദ്യപടി. ഒപ്പം തകര്‍ച്ചയിലായ പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കും. സ്റ്റോം വാട്ടര്‍ തടയാന്‍ ഡ്രെയിനേജ് കൂടി വരുന്നതോടെ പദ്ധതി പൂര്‍ണമാവും.

 

LIVE NEWS - ONLINE

 • 1
  4 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  5 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  7 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  9 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  11 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  12 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  13 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  15 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  15 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു