Wednesday, November 14th, 2018

വ്യാഴാഴ്ച മുതല്‍ ചിന്മയ വിദ്യാലയത്തില്‍ അനിശ്ചിതകാല സമരം

കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യൂനിയന്‍(സിഐടിയു)ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം നടത്തുന്നത്.

Published On:Jun 26, 2018 | 3:17 pm

കണ്ണൂര്‍: കണ്ണൂര്‍ ചിന്മയ മാനേജ്‌മെന്റിന്റെ തൊഴില്‍പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യൂനിയന്‍ (സിഐടിയു) ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ 28മുതല്‍ ചാല ചിന്മയ വിദ്യാലയത്തിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് യൂനിയന്‍ പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചിന്മയ വിദ്യാലയത്തില്‍ ശമ്പളസ്‌കെയിലില്‍ സ്ഥിരം നിയമനമായാണ് പി സീമ ലൈബ്രേറിയന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇവര്‍ കേരള അണ്‍എയ്ഡഡ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യൂനിയന്‍ മെമ്പര്‍ ആയശേഷം ഇവര്‍ക്കെതിരെ മാനേജ്‌മെന്റ് ക്രൂരമായ രീതിയില്‍ തൊഴില്‍ മാനസിക പീഡനങ്ങള്‍ നടത്തി. മാനസിക രോഗമാണെന്നും ലൈബ്രറി പുസ്തകങ്ങള്‍ അടിച്ചുമാറ്റിയെന്നും കള്ളപ്രചരണങ്ങള്‍ സിക്രട്ടറി കെ കെ രാജന്റെ നേതൃത്വത്തില്‍ നടത്തി. സീമ യൂനിയന്‍ ജില്ലാവൈസ്പ്രസിഡന്റായതോടെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. സി ബി എസ് ഇ നിര്‍ദേശാനുസരണം ഒരു തസ്തിക അധികമായി വന്നെന്നും അതില്‍ ഒന്ന് നിര്‍ത്തേണ്ടി വന്നെന്നും പറഞ്ഞാണ് ആദ്യത്തെ പിരിച്ചുവിടല്‍. ഈ സംഭവങ്ങള്‍ക്കുശേഷം യൂനിയന്റെ നേതൃത്വത്തില്‍ ജമിനി ശങ്കരന്‍, കെ കെ രാഗേഷ് എം പി, പി ജയരാജന്‍, കെ വി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ സിക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ചിന്മയ വിദ്യാലയങ്ങളില്‍ തിരിച്ചെടുക്കാമെന്ന് പറഞ്ഞു. ഇപ്പോഴുള്ള കോളേജില്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ തുടരാമെന്നും പ്രത്യേക അക്വിറ്റന്‍സ് റോള്‍ വെക്കില്ലെന്നും വിദ്യാലയത്തിന്റെ പൊതു അക്വിറ്റന്‍സ് റോളില്‍ ഒപ്പിടാന്‍ സമ്മതിക്കുമെന്നും അറിയിച്ചിരുന്നു. കരാര്‍ എഴുതാന്‍ മാനേജ്‌മെന്റിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയായിട്ടും കരാര്‍ എഴുതാത്തത് അന്വേഷിച്ചപ്പോള്‍ സീമയെ തിരിച്ചെടുക്കാന്‍ ഒത്തുതീര്‍പ്പ് യോഗത്തില്‍ പറഞ്ഞിട്ടില്ലെന്നാണ് സിക്രട്ടറി അറിയിച്ചത്. ഈ സാഹചര്യത്തിലാണ് യൂനിയന്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയത്. പണിമുടക്ക് പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. .വാര്‍ത്താസമ്മേളനത്തില്‍ കെ ഗണേശന്‍, അരക്കന്‍ ബാലന്‍, വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LIVE NEWS - ONLINE

 • 1
  9 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  10 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  13 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  16 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  16 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  16 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  17 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  18 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  18 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി