Monday, September 24th, 2018

തൊഴില്‍ പീഡനം; ചിന്മയ വിദ്യാലയയില്‍ 17 മുതല്‍ സമരം

കണ്ണൂര്‍: ചിന്‍മയ വിദ്യാലയ മാനേജ്‌മെന്റിന്റെ നിരന്തരമായ പീഡനങ്ങള്‍ സഹിക്കാനാവാതെ അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്. കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന്റെ നേതൃത്വത്തില്‍ 17 മുതല്‍ സമരം നടത്തും. ഇതുമായി ബന്ധപ്പെട്ട് സമരസമിതി രൂപീകരിച്ചു. സമരസമിതി ഭാരവാഹികളായി പി.പ്രശാന്തന്‍ (ചെയ), കെ.കെ. റിജു (കണ്‍), കെ. ലത, എം. ശ്രീരാമന്‍ (വൈ ചെയ) പി.എ. കിരണ്‍, അഡ്വ. വിമലകുമാരി (ജോ. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത അധ്യാപകരെയും ജീവനക്കാരെയും ഒറ്റപ്പെടുത്തി ജോലിയില്‍ … Continue reading "തൊഴില്‍ പീഡനം; ചിന്മയ വിദ്യാലയയില്‍ 17 മുതല്‍ സമരം"

Published On:Jul 11, 2017 | 2:55 pm

കണ്ണൂര്‍: ചിന്‍മയ വിദ്യാലയ മാനേജ്‌മെന്റിന്റെ നിരന്തരമായ പീഡനങ്ങള്‍ സഹിക്കാനാവാതെ അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്.
കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന്റെ നേതൃത്വത്തില്‍ 17 മുതല്‍ സമരം നടത്തും. ഇതുമായി ബന്ധപ്പെട്ട് സമരസമിതി രൂപീകരിച്ചു. സമരസമിതി ഭാരവാഹികളായി പി.പ്രശാന്തന്‍ (ചെയ), കെ.കെ. റിജു (കണ്‍), കെ. ലത, എം. ശ്രീരാമന്‍ (വൈ ചെയ) പി.എ. കിരണ്‍, അഡ്വ. വിമലകുമാരി (ജോ. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.
തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത അധ്യാപകരെയും ജീവനക്കാരെയും ഒറ്റപ്പെടുത്തി ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ ഉള്‍പ്പെടെ കടുത്ത മാനസിക പീഢനത്തിനിരയാക്കുകയാണ് ചിന്‍മയ മാനേജ്‌മെന്റെന്ന് സമരസമിതി ആരോപിച്ചു.
സ്‌കൂളില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് 8 വര്‍ഷത്തിലേറെയായി സ്ഥിരം തസ്തികയില്‍ ജോലി ചെയ്തുവരുന്ന അധ്യാപികയെ ഈയിടെ പിരിച്ചുവിട്ടിരുന്നു. കൂടെ 5 വര്‍ഷമായി ജോലി ചെയ്തുവരുന്ന മറ്റൊരധ്യാപകനെയും പിരിച്ചുവിട്ടു. വിഷയത്തില്‍ കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന്‍ ഇടപെട്ട് സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിപ്പ് നല്‍കിയപ്പോള്‍ മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറായി. പിരിച്ചുവിടല്‍ ഉത്തരവ് റദ്ദാക്കി ഇവരെ ജോലിയില്‍ തിരിച്ചെടുത്തു. എന്നാല്‍ അന്ന് യൂണിയനുമായി ഉണ്ടാക്കിയ ഉറപ്പുകള്‍ ലംഘിക്കുകയാണുണ്ടായത്. തിരിച്ചെടുത്ത അധ്യാപകന് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമേ നിയമനം നല്‍കാനാവു എന്നതാണ് മാനേജ്‌മെന്റിന്റെ പുതിയ നിലപാട്. അത്തരത്തിലുള്ള ഉടമ്പടിയില്‍ ഒപ്പിട്ടു നല്‍കാത്തതിനാല്‍ ഈ അധ്യാപകനെ കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
അധ്യാപക, അനധ്യാപക ജീവനക്കാര്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള പലതരം പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഭീഷണിയുടെ സ്വരം പ്രയോഗിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. അവധി ദിവസങ്ങളില്‍ നിര്‍ബന്ധിച്ച് ജോലിക്ക് ഹാജരാവാന്‍ പറയുക, അങ്ങനെ ജോലി ചെയ്താല്‍ കോമ്പന്‍സേറ്ററി അവധി നല്‍കാതിരിക്കല്‍, പൂജാ പരിപാടികളില്‍ പങ്കെടുക്കാത്തവരെ കണ്ടെത്തി ഉപദ്രവിക്കല്‍, വിരോധമുള്ള അധ്യാപകരെ ക്ലാസെടുക്കാന്‍ അനുവദിക്കാതെ സ്റ്റാഫ് മുറികളില്‍ ഇരുത്തല്‍, കുട്ടികളുടെയും മറ്റ് അധ്യാപകരുടെയും മുന്നില്‍ അപമാനിക്കല്‍, വില കൂടിയ സാരികള്‍ യൂണിഫോമായി നിശ്ചയിക്കല്‍ എന്നിങ്ങനെയുള്ള പീഡനമുറകളും ചിന്‍മയയില്‍ നടക്കുകയാണെന്നും മാനേജ്‌മെന്റിനെ ഭയന്ന് ഇത്തരം പീഢനങ്ങള്‍ക്കെതിരെ പരാതി പറയാന്‍ മിക്കവരും മടിച്ചിരിക്കുകയായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.

 

LIVE NEWS - ONLINE

 • 1
  7 mins ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

 • 2
  7 mins ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 3
  14 mins ago

  അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

 • 4
  19 mins ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  1 hour ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  2 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  2 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  2 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  3 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍