Thursday, April 25th, 2019

പ്രണയിനിക്കായി 25 ഐഫോണ്‍.!..

ചൈനീസ് യുവാവാണ് 25 ഐഫോണ്‍ നല്‍കി പ്രണയാഭ്യര്‍ത്ഥന നടത്തിയത്

Published On:Nov 17, 2017 | 10:32 am

വിവാഹം, പ്രണയാഭ്യര്‍ത്ഥന എന്നിവ വെറ്റൈറ്റിയാക്കുന്നതെങ്ങനെ എന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. കാലംമാറുന്നതിന് അനുസരിച്ച് അവയ്ക്കും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കടലിനടിയും, ആകാശത്തും സര്‍പ്രൈസ് ഒരുക്കിയാണ് പലരും ഇത്തരം സന്ദര്‍ഭങ്ങള്‍ ഭംഗിയാക്കുന്നത്. എന്നാല്‍ ഇത്തരം സ്ഥലങ്ങളിലൊന്നും അല്ലെങ്കിലും മനോഹരമായ രീതിയില്‍ പ്രണയ അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് ചൈനയിലെ യുവാവ്. തന്റെ പ്രണയാഭ്യര്‍ത്ഥ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഈ യുവാവ്.
റോസാപൂക്കളും, മോതിരവും, ബൊക്കയും പ്രണയിക്കുന്നവര്‍ പരസ്പരം കൈമാറുന്നത് പതിവാണ്. എന്നാല്‍ തന്റെ പ്രണയിനിക്ക് ചെന്‍മിംഗ് എന്ന ചൈനീസ് യുവാവ് നല്‍കിയത് ഐഫോണ് x ആണ്. ഒന്നോ, രണ്ടോ അല്ല, 25 ഐഫോണാണ് ഈ യുവാവ് സമ്മാനമായി നല്‍കിയത്. പ്രണയിനി ലീയുടെ മനസ് കീഴടക്കാന്‍ വേണ്ടിയാണ് ഗെയിം ഡിസൈനറായ ചെന്‍ ഇത്തരത്തില്‍ ഒരു സര്‍പ്രൈസ് ഒരുക്കിയത്. നിലത്ത് ഐഫോണ്‍ കൊണ്ട് ഹൃദയ ചിഹ്നമുണ്ടാക്കി, റോസാപ്പു വിതറി. നടുവില്‍ മോതിരവും വച്ചാണ് ചെന്നിന്റെ പ്രണയാഭ്യര്‍ത്ഥന.
ലീയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ചിന്‍ 25 ഐഫോണ്‍ ഒരുക്കിയത്. അവസാനം ലീയുന് ഈ പ്രണയം കണ്ടില്ലായെന്ന് നടിക്കാന്‍ പറ്റിയില്ല. അപ്പോള്‍ തന്നെ യെസ് പറയുകയും ചെയ്തു. ചെന്‍ ലിയുന്റെ വിരലില്‍ മോതിരം അണിയിക്കുകയും ചെയ്തു. ഒരാള്‍ക്ക് ഇത്ര ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതു കൊണ്ട്, ഫോണുകളെല്ലാം സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് പിന്നീട് ചെയ്തത്.

LIVE NEWS - ONLINE

  • 1
    13 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    14 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    34 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    35 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    42 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം