ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തി ചൈനീസ് മുട്ട വ്യാപകമാവുന്നു

Published:October 14, 2016

fake-egg-full

 

 

 

 

മലപ്പുറം: ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചൈനീസ് മുട്ട വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെ വൈലോങ്ങരയിലും കിട്ടി. വൈലോങ്ങര മേചിരിപറമ്പിലെ മാങ്കാവില്‍ ബാലന്റെ വീട്ടിലാണ് മുട്ട ലഭിച്ചത്. കഴിഞ്ഞ ദിവസം ബാലന്‍ 10 കോഴി മുട്ടകള്‍ കടയില്‍ നിന്നും വാങ്ങിയതായിരുന്നു. ഇതില്‍ നിന്ന് പുഴുങ്ങാനായെടുത്ത രണ്ടെണ്ണം ചുടു വെള്ളത്തില്‍ ഇട്ടതോടെ പൊളിയാന്‍ തുടങ്ങി. പിന്നീട് ഓംലെറ്റ് ഉണ്ടാക്കാനായി മുട്ട പൊട്ടിച്ചപ്പോള്‍ തോടിന് ഉള്‍വശത്ത് മെഴുക് പോലെ ഉറപ്പുള്ളതായും വീട്ടുകാര്‍ക്ക് അനുഭവപ്പെട്ടു. അതിനു പുറമേ മുട്ട പൊട്ടിക്കുമ്പോള്‍ സാധാരണ പോലുളള അനുഭവമല്ലെന്നും മറിച്ച് വേഗത്തില്‍ കലങ്ങുകയായിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു. പാചകം ആരംഭിച്ചതോടെ പതഞ്ഞ് പൊങ്ങുന്ന അവസ്ഥയാണ് കാണാനായതെന്നും വീട്ടുകാര്‍ വ്യക്തമാക്കി. ഇതൊടെ തങ്ങള്‍ക്ക് ലഭിച്ച മുട്ട കൃത്രിമമായി നിര്‍മിച്ചെടുത്തതാണന്ന വീട്ടുകാരുടെ സംശയവും ഭീതിയും വര്‍ധിച്ചു. അതെ സമയം മറ്റൊരു കടയില്‍ നിന്നും വാങ്ങിയ മുട്ടക്ക് ഈ തരത്തില്‍ വ്യത്യാസം കണ്ടില്ലെന്നും ഇവര്‍ പറയുന്നു. സാധാരണ പാചകം ചെയ്യാറുള്ള ഒരു വീട്ടമ്മ ഈ മുട്ട പാചകം ചെയ്തപ്പോഴുണ്ടായ മാറ്റമാണ് വീട്ടുകാര്‍ സംഭവം ശ്രദ്ധിക്കാനിടയായത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ കുടുംബാംഗങ്ങള്‍ അയല്‍വാസികളെയും വിവരം അറിയിക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് മുട്ടയുടെ തോട് കത്തിച്ചപ്പോള്‍ മെഴുക് പോലെ കത്തി നല്ല വാസനയും അനുഭവപ്പെട്ടതായി വീട്ടുകാര്‍ വ്യക്തമാക്കി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.