Wednesday, July 24th, 2019

കൗമാരക്കാര്‍ക്ക് ലഹരി പടര്‍ത്താന്‍ ചൈനീസ് മിഠായികള്‍

മിഠായികള്‍ ആപ്പിള്‍, കാന്‍ഡി, സ്‌ട്രോബറി രുചികളിലാണ് ലഭ്യമാകുന്നതെങ്കിലും കുട്ടികള്‍ക്ക് വിതരണം ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്.

Published On:Aug 3, 2017 | 11:10 am

കണ്ണൂര്‍: യുവാക്കളെ ലഹരിയിലേക്ക് ആകര്‍ഷിക്കാന്‍ ഓറല്‍ സ്ട്രിപ്പ് എന്ന മയക്ക് മിഠായികള്‍ വില്‍പ്പനക്കെത്തി. എക്‌സസൈസ് വകുപ്പ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഓറല്‍സ്ട്രിപ്പിന്റെ വിപണനം കണ്ടെത്തിയത്. സംസ്ഥാനത്തെ വിവിധ സ്‌കൂളിലെ ലഹരിവിരുദ്ധ ക്ലബുകളില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ രഹസ്യാന്വേഷണത്തിലൂടെ മയക്ക്മരുന്ന് മിഠായികള്‍ വില്‍പ്പന നടത്തുന്നത് കണ്ടെത്തിയത്.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മിഠായികള്‍ മലപ്പുറം-മഞ്ചേരി, മമ്പാട്മൂല, ചമ്പാട് എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരുപ്രമുഖ കടയില്‍ നിന്ന് 1660പാക്കറ്റ് മിഠായികള്‍ എക്‌സൈസ് വകുപ്പ് പിടികൂടി.
മിഠായികള്‍ ആപ്പിള്‍, കാന്‍ഡി, സ്‌ട്രോബറി രുചികളിലാണ് ലഭ്യമാകുന്നത്. കവറുകള്‍ക്ക് മുകളില്‍ എഫ് എസ് എസ് ഐ മുദ്രയുണ്ടെങ്കിലും ഇത് വ്യാജമാണോയെന്ന് സംശയമുണ്ട്. പാക്കറ്റുകളില്‍ ഈ മിഠായികള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യരുതെന്ന് എഴുതിയിട്ടുണ്ട്.
മിഠായികള്‍ രുചിച്ചുനോക്കുന്നതിനായി നാവില്‍ വച്ച പലര്‍ക്കും തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ നാവില്‍ മുറിവ് പറ്റുകയും ചെയ്തു. ഇനി മരുന്ന് ഗുളികകളും ക്യാപ്‌സൂളുകളും ഓറല്‍സ്ട്രിപ്പ് ടെക്‌നോളജി പ്രകാരമാണ് നിര്‍മിക്കുകയെന്ന് വലിയ പ്രചരണം നടക്കുന്നുണ്ടത്രെ. ഈ മിഠായികള്‍ നാവിലിട്ടാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ അലിയും. എല്‍എസ് എന്ന മയക്ക്മരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കുന്നതിന് ഇത്തരത്തിലുള്ള മിഠായികളുടെ കടന്നുവരവ്. ഇതിന്റെ വില്‍പ്പന പലയിടങ്ങളിലും എക്‌സൈസ് വകുപ്പ് മരവിപ്പിച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    4 mins ago

    ഭീകരവാദം തടയണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക

  • 2
    12 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 3
    14 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 4
    15 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 5
    17 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 6
    19 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 7
    21 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 8
    21 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 9
    21 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍