Tuesday, August 22nd, 2017

ചൈനയില്‍ ഭീമന്‍ ഭൂഗര്‍ഭ റെയില്‍വെ

ചൈനയിലെ ഏറ്റവും ആഴത്തിലുള്ള ഭൂ ഗര്‍ഭ മെട്രോയാണിത്. യാത്രാ ദൈര്‍ഘ്യം കുറക്കുകയാണ് ചൈനീസ് റെയില്‍വെയുടെ ലക്ഷ്യം.

Published On:Aug 7, 2017 | 1:56 pm

ബീജിംഗ്: ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ 94 മീറ്റര്‍ ആഴത്തിലുള്ള ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മിക്കുന്നു. ചോങ്കിംഗിലെ ഹോംഗ്തുഡിയില്‍ 60 മീറ്റര്‍ ആഴത്തിലുള്ള സ്‌റ്റേഷനില്‍ നിന്നു മെട്രോ ലൈന്‍ 94 താഴ്ചയുള്ള സ്‌റ്റേഷനിലേക്ക് നീട്ടും. ഇതോടെ ഇത് രാജ്യത്തെ ഏറ്റവും ആഴത്തിലുള്ള മെട്രോ സംവിധാനമാകും.
പുതിയ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തെത്താന്‍ 94 എലിവേറ്റര്‍ വേണമെന്നാണ് കണക്കാക്കുന്നത്. ഹോംഗ്തുഡി സ്‌റ്റേഷനില്‍ ഇപ്പോള്‍ 32 എലിവേറ്ററുകളുണ്ട്. ഇത് 91 ആയി ഉയര്‍ത്താനാണ് അധികൃതരുടെ തീരുമാനം. ഈ വര്‍ഷം അവസാനത്തോടെ ഭൂഗര്‍ഭ സ്‌റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ ദൈര്‍ഘ്യം കുറയ്ക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ഭൂഗര്‍ഭ റെയില്‍വേ ലൈനിന്റെ നീളം കൂട്ടുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു