Saturday, January 19th, 2019

യുദ്ധത്തിന് തയാറാവാന്‍ ചൈനീസ് സൈന്യത്തോട് ഷി ജിന്‍ പിങ്ങിന്റെ നിര്‍ദേശം

ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഷീ ജിങ്പിങ് ഇക്കാര്യം അറിയിച്ചത്.

Published On:Jan 5, 2019 | 3:15 pm

ഷാങ്ഹായ്: ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് സന്നദ്ധമാകാന്‍ പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ നിര്‍ദേശം. വ്യാപാര യുദ്ധവും ദക്ഷിണ ചൈന കടലിലെ ഇടപെടലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും നില നില്‍ക്കെയാണ് ഷീ ജിങ്പിങ്ങിന്റെ നിര്‍ദേശം പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഷീ ജിങ്പിങ് ഇക്കാര്യം അറിയിച്ചത്. അടിന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങുക, യുദ്ധത്തിന് തയാറെടുപ്പുകള്‍ നടത്തുക എന്നിവയാണ് ഷീ ജിങ്പിങ്ങിന്റെ നിര്‍ദേശങ്ങള്‍. ചൈനക്കെതിരായ വെല്ലുവിളികള്‍ വര്‍ധിക്കുകയാണ്. ഇതിനനുസരിച്ച് ആധുനികവല്‍ക്കരണം സൈന്യം നടപ്പിലാക്കണം. അടിയന്തര യുദ്ധങ്ങള്‍ക്കുള്ള തന്ത്രങ്ങളും സൈന്യം തയാറാക്കണമെന്നും ഷീ ജിങ് പിങ് ആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    41 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം