Tuesday, July 16th, 2019

രാജ്യം കുട്ടിക്കടത്ത് സംഘത്തിന്റെ വലയില്‍

          മുംബൈയില്‍ നിന്ന് കുട്ടികളെ വിദേശത്തേക്ക് കടത്തുന്ന സംഘം അറസ്റ്റിലായി. ബോളിവുഡ് കാമറാാന്‍ അടക്കമുള്ളവരാണ് പിടിയിലായത്. മുംബൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. കൗമാരക്കാരായ കുട്ടികളെ പാരീസിലേക്ക് അനധികൃതമായി കടത്തുന്നവരാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന വര്‍ഷം കൊണ്ട് 100 ലേറെ കൗമാരക്കാരെയാണ് ഇവര്‍ പാരീസിലേക്ക് കടത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ അറിവോടെയാണ് അനധികൃത യാത്ര. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും വാഗ്ദാനം ചെയ്താണ് സംഘം കൗമാരക്കാരെ പാരീസിലേക്ക് കടത്തിയിരുന്നത്. ബോളിവുഡ് കാമറാമാനായ ആരിഫ് ഫാറുഖി, അസിസ്റ്റന്റ് … Continue reading "രാജ്യം കുട്ടിക്കടത്ത് സംഘത്തിന്റെ വലയില്‍"

Published On:Apr 27, 2017 | 3:10 pm

 

Children Trafficking Full

 

 

 

 
മുംബൈയില്‍ നിന്ന് കുട്ടികളെ വിദേശത്തേക്ക് കടത്തുന്ന സംഘം അറസ്റ്റിലായി. ബോളിവുഡ് കാമറാാന്‍ അടക്കമുള്ളവരാണ് പിടിയിലായത്. മുംബൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. കൗമാരക്കാരായ കുട്ടികളെ പാരീസിലേക്ക് അനധികൃതമായി കടത്തുന്നവരാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന വര്‍ഷം കൊണ്ട് 100 ലേറെ കൗമാരക്കാരെയാണ് ഇവര്‍ പാരീസിലേക്ക് കടത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ അറിവോടെയാണ് അനധികൃത യാത്ര. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും വാഗ്ദാനം ചെയ്താണ് സംഘം കൗമാരക്കാരെ പാരീസിലേക്ക് കടത്തിയിരുന്നത്. ബോളിവുഡ് കാമറാമാനായ ആരിഫ് ഫാറുഖി, അസിസ്റ്റന്റ് കാമറാമാന്‍ രാജേഷ് പവാര്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഫാത്തിമ ഫരീദ് കുട്ടികളെ കടത്താന്‍ സഹായിക്കുന്ന സുനില്‍ നന്ദ്വാനി, നര്‍സെയ്യ മുഞ്ചാലി തുടങ്ങിയവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. വ്യാജ തിരച്ചറിയല്‍ രേഖകളുമായി പാരീസിലേക്ക് പോകാന്‍ തുടങ്ങിയ നാല് കുട്ടികളെ പിടികൂടിയപ്പോഴാണ് കുട്ടിക്കടത്ത് സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇതില്‍ സുനില്‍ നന്ദ്വാനി അടുത്തിടെ ആറുകുട്ടികളെ പാരീസിലേക്ക് കടത്തിയതായും തെളിഞ്ഞിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള കുട്ടികളെയാണ് ഇവര്‍ ഏപ്രില്‍20 ന് കടത്താന്‍ ശ്രമിച്ചത്. അവിടെയുള്ള ഏജന്റുമുഖേനയാണ് കുട്ടികള്‍ സംഘങ്ങളുടെ പക്കല്‍ എത്തിയത്. ഇയാള്‍ കുട്ടികള്‍ക്ക് മികച്ച ജോലിയും പഠനവും വാഗ്ദാനം ചെയ്താണ് കുട്ടികളെ കടത്താന്‍ കൂട്ടുനിന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. കുട്ടികളെ പാരീസിലേക്കയക്കാന്‍ ഇയാള്‍ മാതാപിതാക്കളില്‍ നിന്ന് വന്‍തുക കൈപ്പറ്റിയിട്ടുമുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച രേഖകള്‍ പരിശോധിച്ചാണ് 100ലേറെ കുട്ടികളെ ഇവര്‍ കടത്തിയതായി കണ്ടെത്തിയത്.

LIVE NEWS - ONLINE

  • 1
    12 mins ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 2
    31 mins ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 3
    33 mins ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 4
    59 mins ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

  • 5
    1 hour ago

    നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

  • 6
    1 hour ago

    ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 7
    3 hours ago

    ധോണി വിരമിക്കുമോ ?

  • 8
    4 hours ago

    കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

  • 9
    4 hours ago

    കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി