Thursday, April 25th, 2019

നമ്മുടെ കുട്ടികളുടെ പോക്ക് എങ്ങോട്ട്..?

ഏറെ വിളഞ്ഞത് വിത്തിന് കൊള്ളില്ലെന്ന് കാരണവന്മാര്‍ പറഞ്ഞതാണ്. നമ്മുടെ കുട്ടികളുടെ ഓരോകാര്യം കേള്‍ക്കുമ്പോള്‍ എങ്ങനെ പറയാതെ പോകും. പക്വതയില്ലാത്തത് കൊണ്ടാണോ അതോ വളര്‍ത്തു ദോഷമോ. ഒന്നേയുള്ളൂവെങ്കിലും ഉലക്ക കൊണ്ടടിച്ച് വളര്‍ത്തണമെന്നാണ് പറയുന്നത്. ഇന്നത്തെ കാലത്ത് അടിച്ചുവളര്‍ത്തിയാലും ശരിയാകില്ലെന്ന് മാതാപിതാക്കള്‍ പറയും. പണ്ടൊക്കെ അധ്യാപകര്‍ക്ക് ശിക്ഷിക്കാന്‍ അധികാരമുണ്ടായിരുന്നു. മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. ഇന്ന് ഒരു പ്രയോജനവുമില്ല. കല്ലിന് കാറ്റ് പിടിച്ചത് പോലെ ഒരു ഇരിപ്പാണ്. ഒരു ഉപദേശത്തിനും മയക്ക് മരുന്നിന്റെ ശക്തിയില്ല. കഷ്ടം തന്നെ നമ്മുടെ കുട്ടികളുടെ കാര്യം. … Continue reading "നമ്മുടെ കുട്ടികളുടെ പോക്ക് എങ്ങോട്ട്..?"

Published On:Nov 7, 2018 | 2:03 pm

ഏറെ വിളഞ്ഞത് വിത്തിന് കൊള്ളില്ലെന്ന് കാരണവന്മാര്‍ പറഞ്ഞതാണ്. നമ്മുടെ കുട്ടികളുടെ ഓരോകാര്യം കേള്‍ക്കുമ്പോള്‍ എങ്ങനെ പറയാതെ പോകും. പക്വതയില്ലാത്തത് കൊണ്ടാണോ അതോ വളര്‍ത്തു ദോഷമോ. ഒന്നേയുള്ളൂവെങ്കിലും ഉലക്ക കൊണ്ടടിച്ച് വളര്‍ത്തണമെന്നാണ് പറയുന്നത്.
ഇന്നത്തെ കാലത്ത് അടിച്ചുവളര്‍ത്തിയാലും ശരിയാകില്ലെന്ന് മാതാപിതാക്കള്‍ പറയും. പണ്ടൊക്കെ അധ്യാപകര്‍ക്ക് ശിക്ഷിക്കാന്‍ അധികാരമുണ്ടായിരുന്നു. മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. ഇന്ന് ഒരു പ്രയോജനവുമില്ല. കല്ലിന് കാറ്റ് പിടിച്ചത് പോലെ ഒരു ഇരിപ്പാണ്. ഒരു ഉപദേശത്തിനും മയക്ക് മരുന്നിന്റെ ശക്തിയില്ല. കഷ്ടം തന്നെ നമ്മുടെ കുട്ടികളുടെ കാര്യം. ഇവനെ കുറിച്ച് ഇവന് പോലും ചിന്ത കാണുന്നില്ല.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ജീവിതശൈലി മാറുന്നു. പുതിയ കണ്ടെത്തലുകളിലെല്ലാം മുന്നിട്ട് നില്‍ക്കുന്നവരാണ് മലയാളികള്‍. ചിലര്‍ സ്വയം കുഴി കുഴിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണെന്ന ബോധ്യമാണ് അധികാരികള്‍ക്ക് ആദ്യം വേണ്ടത്. മത്സരം വര്‍ധിച്ച ലോകത്ത് എന്തൊക്കെയാണ് ഇപ്പോള്‍ നാം കാണുന്നത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കൗമാരക്കാനെതിരെ കേസ് വരെയുയുണ്ടായി. നമ്മുടെ നാട്ടില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചപ്പോഴാണ് പുറംലോകമറിയുന്നത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ഡോക്ടറെ കണ്ട് കുത്തിവയ്‌പെടുത്ത ഉടന്‍ ശുചിമുറിയില്‍ പോകുകയും അവിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പ്രസവാനന്തര ചികിത്സ നല്‍കി. ഇത്തരം വാര്‍ത്തകള്‍ നാടെങ്ങും ഏറിവരികയാണത്രെ.
ഇപ്പോഴിതാ പുതിയ വാര്‍ത്ത മറ്റൊന്നാണ്. വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യ പ്രവണത വര്‍ധിക്കുന്നുവെന്നതാണ്. കുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന ഓണ്‍ലൈന്‍ സൂയിസൈഡ് ഗ്രൂപ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാകുന്നത് ഏറെ ഭീതി പരത്തുകയാണ്. മാനന്തവാടിയില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. സൂയിസൈഡ് ഗ്രപ്പുകളുടെ കെണിയില്‍ പെട്ടാണ് ഈ മരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് കാസര്‍കോടുകാരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ 15 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ സമൂഹമാധ്യമങ്ങളില്‍ സ്റ്റാറ്റസിടുകയും കൂട്ടുകാര്‍ക്ക് സന്ദേശമയച്ചുകൊടുക്കുകയും ചെയ്ത് തൂങ്ങിമരിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരെല്ലാം പിന്തുടരുന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ഉള്ളടക്കം ജീവിത നിഷേധവും ആത്മഹത്യാ പ്രേരണാഗാനങ്ങളുടെയും ഹൊറര്‍ സിനിമകളുടെയും അതിവേഗ ബൈക്ക് യാത്രകളുടെയും ആരാധകരാണത്രെ. ഓണ്‍ലൈനിലെ കുഴികളില്‍ പെടുകയാണ് യുവതലമുറ. മുന്തിയ കാറുകളുമടക്കം വമ്പന്‍ ഓഫറുകള്‍ നല്‍കി തങ്ങളുടെ മാസമരികതയിലേക്ക് കുട്ടികളെ ആവാഹിക്കുകയാണ്.
മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ വിവര സാങ്കേതിക വിദ്യകളില്‍ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെ പറ്റി വിദ്യാഭ്യാസ വകുപ്പും പോലീസും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായ ബോധവല്‍കരണം നടത്തണം. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും വേണം. മാതാപിതാക്കളും അധ്യാപകരും കുട്ടികളില്‍ പ്രകടമാകുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കണം. കമ്പ്യൂട്ടര്‍ യുഗമാണ്. കുട്ടികളിലെ മാറ്റം വളരെ വേഗത്തിലായിരിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ സ്പീഡ് പോലെ. ഗെയിം കളിക്കുന്ന കുട്ടികളെ പിന്തിരിപ്പിക്കണം. സൈബര്‍ വിദഗ്ധര്‍ ദൂഷ്യഫലങ്ങള്‍ ജനങ്ങളെ അറിയിച്ചാലെ ഇത്തരം അനര്‍ത്ഥങ്ങളില്‍ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാനാകൂ.
കുട്ടികളെ അനാശാസ്യത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മൊബൈല്‍ ഗെയിമുകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ഡിജിറ്റല്‍ സൈറ്റുകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇനി ഒട്ടും അമാന്തിച്ചുകൂടാ.

LIVE NEWS - ONLINE

 • 1
  47 mins ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 2
  47 mins ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 3
  1 hour ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 4
  1 hour ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 5
  1 hour ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 6
  2 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 7
  3 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

 • 8
  4 hours ago

  കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

 • 9
  4 hours ago

  ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം