Thursday, September 19th, 2019

കുട്ടികള്‍ക്ക് പനി വന്നാല്‍

കുട്ടികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക

Published On:Jul 24, 2019 | 10:22 am

മഴക്കാലം എന്ന് പറയുന്നത് പനിയും മറ്റ് രോഗങ്ങളുടെയും കാലമാണ്. പനിയാണ് മഴക്കാലത്ത് കൂടുതലായി ഉണ്ടാകുന്നത്. കുട്ടികളെ ത്തരം പനി എളുപ്പത്തില്‍ പിടിപെടുകയും ചെയ്യും. സാധാരണ പനിയാണെങ്കില്‍ കുട്ടികള്‍ക്ക് പിടിപെട്ടാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. പനിയുള്ളപ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നതാണ് നല്ലത്. കുളിച്ചതിന് ശേഷം ഉടന്‍ തന്നെ ശരീരം നന്നായി തുടച്ച് ഉണക്കുക. പനിയുള്ളപ്പോള്‍ കുട്ടികള്‍ക്ക് കഞ്ഞി വെള്ളം, ചെറു ചൂടുവെള്ളം, ജീരക വെള്ളം എന്നിവ നല്‍കുക. ഉച്ചയ്ക്ക് ചോറിന് പകരം കഞ്ഞിയായി തന്നെ ഭക്ഷണം നല്‍കുക.
പനിയുള്ള സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടത്ര വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. പനിയുള്ളപ്പോള്‍ പുറത്തു നിന്നുമുള്ള അണുബാധ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം അല്‍പം അല്‍പമായി ഇടവിട്ട നേരങ്ങളില്‍ നല്‍കുക. എളുപ്പത്തില്‍ ദഹിക്കുന്ന തരത്തിലുള്ള ആഹാരങ്ങള്‍ വേണം പനിയുള്ളപ്പോള്‍ കുട്ടികള്‍ക്ക് നല്‍കാന്‍. കുട്ടികള്‍ക്ക് ഇടവിട്ട് തിളപ്പിച്ചാറ്റിയ വെള്ളം നല്‍കുക.

LIVE NEWS - ONLINE

  • 1
    33 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    3 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    3 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല