Wednesday, July 17th, 2019

നമ്മുടെ കുട്ടികള്‍ അരക്ഷിതരോ?

വിദ്യാഭ്യാസത്തിലും,സംസ്‌കാരത്തിലും ഏറെ മുന്നിലെന്നവകാശപ്പെടുന്ന കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന സാഹചര്യം മലയാളിക്കാകെ നാണക്കേടാണ്. ഓരോ ദിവസവും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ് മലയാളികള്‍ വായിക്കുന്നതും കേള്‍ക്കുന്നതും. സംസ്‌കാര സമ്പന്നരായ നാം എന്തേ ഇങ്ങനെയാവുന്നു എന്നത് പലവുരു സ്വന്തം മനസ്സാക്ഷിയോടു തന്നെ ചോദിക്കേണ്ട ചോദ്യമാണ്. കുട്ടികള്‍ പീഢനത്തിനിരയാകുമ്പോള്‍ പ്രതികളാവുന്നത് പലപ്പോഴും രക്ഷിതാക്കളോ അടുത്ത ബന്ധുക്കളോ ആണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. നിയമങ്ങളും, ശിക്ഷകളും കടുപ്പിക്കുമ്പോഴും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നത് തന്നെയാണ് ഗൗരവമായി ചിന്തിക്കേണ്ട കാര്യം. എന്തു കൊണ്ടിങ്ങനെ വരുന്നു എന്നത് ഏറെ ഗൗരവത്തോടെ കാണണം. … Continue reading "നമ്മുടെ കുട്ടികള്‍ അരക്ഷിതരോ?"

Published On:Apr 8, 2019 | 1:39 pm

വിദ്യാഭ്യാസത്തിലും,സംസ്‌കാരത്തിലും ഏറെ മുന്നിലെന്നവകാശപ്പെടുന്ന കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന സാഹചര്യം മലയാളിക്കാകെ നാണക്കേടാണ്. ഓരോ ദിവസവും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ് മലയാളികള്‍ വായിക്കുന്നതും കേള്‍ക്കുന്നതും. സംസ്‌കാര സമ്പന്നരായ നാം എന്തേ ഇങ്ങനെയാവുന്നു എന്നത് പലവുരു സ്വന്തം മനസ്സാക്ഷിയോടു തന്നെ ചോദിക്കേണ്ട ചോദ്യമാണ്. കുട്ടികള്‍ പീഢനത്തിനിരയാകുമ്പോള്‍ പ്രതികളാവുന്നത് പലപ്പോഴും രക്ഷിതാക്കളോ അടുത്ത ബന്ധുക്കളോ ആണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. നിയമങ്ങളും, ശിക്ഷകളും കടുപ്പിക്കുമ്പോഴും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നത് തന്നെയാണ് ഗൗരവമായി ചിന്തിക്കേണ്ട കാര്യം. എന്തു കൊണ്ടിങ്ങനെ വരുന്നു എന്നത് ഏറെ ഗൗരവത്തോടെ കാണണം. തൊടുപുഴയിലും ഏറ്റവും അവസാനം എടപ്പാളിലുമെല്ലാം കാണാന്‍ കഴിഞ്ഞത് മനസ്സാക്ഷി മരവിക്കുന്ന വാര്‍ത്തകള്‍ തന്നെയാണ്. ബാലാവകാശ കമ്മീഷനും,ശിശു സംരക്ഷണ നിയമവുമെല്ലാം ഉണ്ടായിട്ടും ഓരോ കുട്ടിയും അരക്ഷിതരായി ജീവിക്കേണ്ടി വരുന്ന സാഹചര്യം എന്തായാലും പരിഷ്‌കൃത സമൂഹത്തിന് അത്ര ഭൂഷണമല്ല. മലയാളിയുടെ അവബോധ മനസ്സില്‍ രൂപം കൊണ്ട കപട സദാചാര ബോധവും, കുടുംബ ബന്ധങ്ങളില്‍ ഉണ്ടായ വിള്ളലുകളുമാണ് ഈ ഒരു ദുരവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിച്ചത്. ഒപ്പം സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരവും, അണുകുടുംബങ്ങളിലെ അരക്ഷിത ചിന്തയും ഇതിന് മറ്റ് കാരണങ്ങളായിട്ടുണ്ട്. വെറും ബോധവല്‍ക്കരണ ങ്ങളോ, പ്രസ്താവനകള്‍ കൊണ്ടോ ഈ ഒരു ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല. നമ്മുടെ സാമൂഹിക ചിന്തയിലും, ബോധത്തിലും അടിമുടി മാറ്റമുണ്ടാക്കുന്ന സമഗ്രമായ ഒരു പൊളിച്ചെഴുത്ത് തന്നെയാണ് ഇവിടെ ആവശ്യം. അതിന്റെ തുടക്കം ഓരോ വ്യക്തിയുടെ മനസ്സില്‍ നിന്നുമാണ് തുടങ്ങേണ്ടത്. രാഷ്ട്രീയ നേതൃത്വങ്ങളുടെയും, ഭരണകൂടത്തിന്റെയും സമ്പൂര്‍ണ്ണ പിന്തുണയും അതിനുണ്ടാവണം. അല്ലാത്തപക്ഷം നമ്മുടെ കുട്ടികള്‍ അരക്ഷിത ലോകത്ത് ഒറ്റപ്പെടുന്ന സാഹചര്യം ഇനിയും കൂടുകയേ ഉള്ളൂ

 

LIVE NEWS - ONLINE

 • 1
  8 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  10 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  12 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  13 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  14 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  15 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  16 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  16 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  16 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ