Tuesday, November 13th, 2018

ശൈശവ വിവാഹത്തിനെതിരെ സമൂഹം ഉണരണം

ഇതൊരു മാതൃകയാണ്. മറ്റ് ജില്ലയിലുള്ളവര്‍ക്കും അനുകരിക്കാം. സ്‌കൂള്‍ വേനലവധി കാലത്ത് മലപ്പുറം ജില്ലയില്‍ ശൈശവ വിവാഹം വേണ്ട. ഈ തീരുമാനം മുന്‍നിര്‍ത്തിയുള്ള ബോധവത്കരണം ഏറ്റവും കൂടതല്‍ ശൈശവ വിവാഹം നടക്കുന്ന മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ നടക്കുകയാണ്. ശൈശവ വിവാഹവും അത് പെണ്‍കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യ-സാമൂഹ്യ പ്രശ്‌നങ്ങളും നിരവധിയാണ്. നിയമം മൂലം നിരോധിച്ചിട്ടും പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ സ്‌കൂള്‍ വേനലവധി കാലങ്ങളില്‍ വിവാഹത്തിന് നിര്‍ബന്ധിക്കപ്പെടുന്നത് മലപ്പുറം ജില്ലയില്‍ സാധാരണമാണ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ മറ്റ് ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്്. നിര്‍ധന കുടുംബങ്ങളുടെ … Continue reading "ശൈശവ വിവാഹത്തിനെതിരെ സമൂഹം ഉണരണം"

Published On:Apr 20, 2018 | 1:22 pm

ഇതൊരു മാതൃകയാണ്. മറ്റ് ജില്ലയിലുള്ളവര്‍ക്കും അനുകരിക്കാം. സ്‌കൂള്‍ വേനലവധി കാലത്ത് മലപ്പുറം ജില്ലയില്‍ ശൈശവ വിവാഹം വേണ്ട. ഈ തീരുമാനം മുന്‍നിര്‍ത്തിയുള്ള ബോധവത്കരണം ഏറ്റവും കൂടതല്‍ ശൈശവ വിവാഹം നടക്കുന്ന മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ നടക്കുകയാണ്. ശൈശവ വിവാഹവും അത് പെണ്‍കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യ-സാമൂഹ്യ പ്രശ്‌നങ്ങളും നിരവധിയാണ്. നിയമം മൂലം നിരോധിച്ചിട്ടും പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ സ്‌കൂള്‍ വേനലവധി കാലങ്ങളില്‍ വിവാഹത്തിന് നിര്‍ബന്ധിക്കപ്പെടുന്നത് മലപ്പുറം ജില്ലയില്‍ സാധാരണമാണ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ മറ്റ് ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്്. നിര്‍ധന കുടുംബങ്ങളുടെ മോശമായ സാമ്പത്തിക സ്ഥിതി, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളൊക്കെ ഇത്തരം നിയമവിരുദ്ധ നടപടികളിലേക്ക് മുന്‍കാലങ്ങളില്‍ രക്ഷിതാക്കളെ ആകര്‍ഷിക്കാറുണ്ട്്. ഇതിന് ഒത്താശചെയ്യാന്‍ ദല്ലാളുമാരും ഏജന്റുമാരും സജീവമാണ്. വിവാഹബന്ധങ്ങളുടെ പവിത്രതയും പ്രാധാന്യവും എന്തെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ വിവാഹിതരാവാന്‍ പ്രേരിപ്പിക്കപ്പെടുകയും നിസ്സാര കാരണങ്ങളാല്‍ ബന്ധം അലങ്കോലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. വനിതാ കമ്മീഷന്റെ മുന്നിലും കുടുംബ കോടതിയിലും പരാതിയുമായെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് സമൂഹം ഉല്‍ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. മലപ്പുറം ജില്ലയില്‍ 2017 ല്‍ 181 ശൈശവ വിവാഹ പരാതികള്‍ ഉണ്ട്.
2016ല്‍ 125 ശൈശവ വിവാഹ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികള്‍ ബോധവാന്മാരായതോടെയാണ് ഇത്തരം വിവാഹം പുറം ലോകം അറിയാന്‍ തുടങ്ങിയത്. മലപ്പുറം ജ്ില്ലയിലെ വിവിധ കോടതികളില്‍ എത്തിയ 81 ശൈശവ വിവാഹ കേസുകളില്‍ 79 എണ്ണവും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു.
ഇതിനെതിരായ ബോധവത്കരണത്തിനായി 15 ബ്ലോക്കുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി ശിശുസംരക്ഷണ വളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപംകൊണ്ടിട്ടുണ്ട്്്. ട്രോമ കെയര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിവരെ കൂടാതെ ശൈശവ വിവാഹ നിരോധന ഉദ്യോഗസ്ഥര്‍ എന്നിവരുടെ മുഴുവന്‍ സമയ സേവനങ്ങളും ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്്. യൂത്ത് ക്ലബ്ബുകളുടെ സേവന പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ വെക്കേഷന്‍ കാലത്തുണ്ടാവും. ശൈശവ വിവാഹത്തെ തുടര്‍ന്ന് നിരവധി പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ മലപ്പുറം ജില്ലയില്‍ നിന്ന് അപ്രത്യക്ഷരായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്്. പിതാക്കളെക്കാളും അമ്മമാരെ ശൈശവ വിവാഹത്തിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നതിനും കാമ്പയിന്‍ കാലത്ത് ശ്രമമുണ്ടാകും. സ്‌കൂള്‍ പഠനകാലത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ സഹപാഠികളും അധ്യാപകരും അറിയുമെന്നതിനാലാണ് വേനലവധിക്കാലത്ത് ശൈശവ വിവാഹങ്ങള്‍ക്കായി ശ്രമമുണ്ടാകുന്നത്. സര്‍ക്കാര്‍ നടപടികള്‍കൊണ്ട് മാത്രം ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ല.സാമൂഹ്യ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശ്രദ്ധ ഇക്കാര്യത്തില്‍ ആവശ്യമാണ്. മലപ്പുറം ജില്ലയില്‍ മാത്രമല്ല, ശൈശവ വിവാഹം നടക്കുന്ന മറ്റ് ജില്ലകളിലും ബോധവത്കരണ പരിപാടികളിലൂടെ നിര്‍ധന കുടുംബങ്ങളെ ഇതിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയണം.

LIVE NEWS - ONLINE

 • 1
  9 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  10 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  10 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  11 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  13 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  15 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  15 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  15 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  16 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി