Thursday, September 20th, 2018

കുട്ടികള്‍ സ്‌കുളിലെത്തിയില്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ ഇടപെടും

  മതിയായ കാരണങ്ങളില്ലാതെ സ്‌കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ വിവരം ഇനിമുതല്‍ ചൈല്‍ഡ് ലൈന്‍ ശേഖരിക്കും. ജില്ലയിലെ എല്ലാ സ്‌കൂള്‍ മേധാവികളും ഇതുസംബന്ധിച്ച വിവരം ഓരോ ദിവസവും ചൈല്‍ഡ് ലൈന് കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുസംരക്ഷണ മേല്‍നോട്ട സമിതി യോഗമാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്. എല്ലാ സ്‌കൂളുകളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. പട്ടികജാതി വര്‍ഗ കോളനികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും കൗണ്‍സലിംഗും സംഘടിപ്പിക്കും. സ്‌കൂള്‍ ബസുകളിലും … Continue reading "കുട്ടികള്‍ സ്‌കുളിലെത്തിയില്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ ഇടപെടും"

Published On:Jul 19, 2017 | 9:44 am

 

മതിയായ കാരണങ്ങളില്ലാതെ സ്‌കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ വിവരം ഇനിമുതല്‍ ചൈല്‍ഡ് ലൈന്‍ ശേഖരിക്കും. ജില്ലയിലെ എല്ലാ സ്‌കൂള്‍ മേധാവികളും ഇതുസംബന്ധിച്ച വിവരം ഓരോ ദിവസവും ചൈല്‍ഡ് ലൈന് കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുസംരക്ഷണ മേല്‍നോട്ട സമിതി യോഗമാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്.
എല്ലാ സ്‌കൂളുകളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. പട്ടികജാതി വര്‍ഗ കോളനികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും കൗണ്‍സലിംഗും സംഘടിപ്പിക്കും. സ്‌കൂള്‍ ബസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും അനുവദനീയമായതില്‍ കൂടുതല്‍ കുട്ടികളെ കൊണ്ടുപോകുന്നത് തടയാന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കും. കേസില്‍പ്പെട്ടതിന്റെ പേരില്‍ കുട്ടികളെ പുറത്താക്കിയാല്‍ സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇഞ്ചവിള ആഫ്ടര്‍ കെയര്‍ ഹോമിലെ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ജില്ലാ ശിശു സംരക്ഷണ മേല്‍നോട്ട സമിതിയുടെ അടിയന്തര യോഗം ചേര്‍ന്നത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അബ്ദുള്‍ സലാം, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സിജു ബെന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    13 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    15 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    16 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    17 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    17 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല