Tuesday, June 25th, 2019

കുറ്റം ചെയ്യുന്ന കുട്ടികളും കുറ്റക്കാരായ സമൂഹവും

കുറ്റം ചെയ്യുന്ന കുട്ടികളുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ചൈല്‍ഡ്‌ലൈന്‍, ജുവൈനല്‍ ഹോം തുടങ്ങിയ സംവിധാനങ്ങളും കൗണ്‍സിലിംഗ് സെന്ററുകളും ധാരാളമുണ്ടെങ്കിലും സാമൂഹികാന്തരീക്ഷത്തില്‍ കുട്ടികളുടെ സ്വഭാവവൈകല്യങ്ങള്‍ ദിനേന വര്‍ധിക്കുന്നതായി കാണാം. കേരളീയ പശ്ചാത്തലത്തിലും സ്ഥിതിയില്‍ വലിയ മാറ്റമില്ല. കുറ്റങ്ങളെയും അതിന് കാരണമാവുന്ന സാഹചര്യങ്ങളെയും തികഞ്ഞ ബോധ്യത്തോടെ വിലയിരുത്തി വേണം പരിഹാരം കാണാന്‍. കുടുംബത്തിലും സമൂഹത്തിലും സാങ്കേതികവിദ്യയിലും രാഷ്ട്രീയ സാഹചര്യങ്ങളിലുമെല്ലാം കുറ്റങ്ങളിലേക്ക് കുട്ടികളെ നയിക്കുന്ന കാരണങ്ങള്‍ കാണാം. ആരും കുറ്റവാളിയായി ജനിക്കുന്നില്ല എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട സത്യമാണ്. അപ്പോള്‍ പിന്നെ സ്വാഭാവികമായും … Continue reading "കുറ്റം ചെയ്യുന്ന കുട്ടികളും കുറ്റക്കാരായ സമൂഹവും"

Published On:Aug 6, 2018 | 1:20 pm

കുറ്റം ചെയ്യുന്ന കുട്ടികളുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ചൈല്‍ഡ്‌ലൈന്‍, ജുവൈനല്‍ ഹോം തുടങ്ങിയ സംവിധാനങ്ങളും കൗണ്‍സിലിംഗ് സെന്ററുകളും ധാരാളമുണ്ടെങ്കിലും സാമൂഹികാന്തരീക്ഷത്തില്‍ കുട്ടികളുടെ സ്വഭാവവൈകല്യങ്ങള്‍ ദിനേന വര്‍ധിക്കുന്നതായി കാണാം. കേരളീയ പശ്ചാത്തലത്തിലും സ്ഥിതിയില്‍ വലിയ മാറ്റമില്ല. കുറ്റങ്ങളെയും അതിന് കാരണമാവുന്ന സാഹചര്യങ്ങളെയും തികഞ്ഞ ബോധ്യത്തോടെ വിലയിരുത്തി വേണം പരിഹാരം കാണാന്‍. കുടുംബത്തിലും സമൂഹത്തിലും സാങ്കേതികവിദ്യയിലും രാഷ്ട്രീയ സാഹചര്യങ്ങളിലുമെല്ലാം കുറ്റങ്ങളിലേക്ക് കുട്ടികളെ നയിക്കുന്ന കാരണങ്ങള്‍ കാണാം. ആരും കുറ്റവാളിയായി ജനിക്കുന്നില്ല എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട സത്യമാണ്. അപ്പോള്‍ പിന്നെ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതായിരിക്കും കുറ്റവാളികളെ വളര്‍ത്തുന്നത് ആരാണ്, പ്രത്യേകിച്ച് കുട്ടികളായ കുറ്റവാളികളെ. പൂര്‍ണമായ ഉത്തരം സാധ്യമായിട്ടില്ലെങ്കിലും സമൂഹം കുറേയൊക്കെ ഉണര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസവും കുടുംബവും സിനിമയും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമൊക്കെയാണ് പൊതുവെ കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നതായി കാണുന്നത്. കുറ്റത്തോടുള്ള മനോഭാവത്തെ രൂപപ്പെടുത്തുന്നതും ഇവ തന്നെ. അണുകുടുംബങ്ങളുടെ ഉത്ഭവത്തോടെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് നിരന്തരം വീഴ്ചകള്‍ സംഭവിക്കുന്നു. സാങ്കേതികവിദ്യയിലെ മുന്നേറ്റം സമൂഹത്തില്‍ ധാരാളം ഗുണങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും മറുവശം ഭീകരമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായ ഇക്കാലത്ത് കുട്ടികള്‍ പതിയെ കെണിയില്‍ വീഴാന്‍ തുടങ്ങി. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയുടെ ലഭ്യതയാണ് ഇത്തരം വിവരങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നത്. വേഗത്തില്‍ ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന പ്രായം കൂടിയാവുമ്പോള്‍ പുറമേയുള്ള ഇടപെടലുകളും അവരില്‍ സ്വഭാവ വൈകൃതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരം സംവിധാനങ്ങളുടെ ശരിയായ ഉപയോഗത്തെപ്പറ്റി മാതാപിതാക്കള്‍ അവരെ ബോധ്യപ്പെടുത്തുന്നില്ല എന്നതാണ് സത്യം. 18 വയസ്സില്‍ താഴെയുള്ളവര്‍ ചെയ്യുന്ന കുറ്റത്തെ, കുട്ടികളാണെന്ന പരിഗണന നല്‍കിയാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം നിര്‍വചിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ചിരിക്കുന്നതും ഇതേ വയസ്സ് തന്നെ. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കുട്ടികളുടെ കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജുവനൈല്‍ ബോര്‍ഡുകള്‍, ജുവനൈല്‍ കോടതികള്‍, സ്‌പെഷ്യല്‍ ഹോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു. എന്നാല്‍, നമ്മുടെ ജുവനൈല്‍ ഹോമുകളിലെത്തുന്ന കുട്ടികള്‍ വലിയ കുറ്റവാളികളായി മാറുന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. രാജ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഡല്‍ഹി നിര്‍ഭയ കേസില്‍ പിടിയിലായ നാലുപ്രതികളില്‍ ഒരാളുടെ പ്രായം പിന്നീട് നിയമവിദഗ്ധരുടെ ഇടയില്‍ നിരന്തര ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. പതിനാറു വയസ്സുകാരന്‍ ഉള്‍പ്പെട്ട ബലാല്‍സംഗ കേസില്‍ എങ്ങനെ വിധി നടപ്പാക്കണമെന്നത് നീതിന്യായ പീഠത്തെ ആശയക്കുഴപ്പത്തിലാക്കി. നിര്‍ഭയ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷവും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടില്ല. രക്ഷിതാക്കളില്‍നിന്നുള്ള ഗാഢബന്ധവും നിയന്ത്രണവും കുടുംബത്തിന്റെ ഭദ്രതയും കുട്ടികളുടെ കുറ്റവാസന കുറക്കുമെന്നാണ് മനശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
ഇതിനായി കുട്ടികളില്‍ വിദ്യാഭ്യാസത്തിന്റെ അടിത്തറ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കണം. ഈ പ്രായത്തില്‍ തന്നെ കാര്യങ്ങള്‍ നല്ല രീതിയില്‍ മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്നവിധം കുട്ടികളെ മാറ്റിയെടുക്കാന്‍ കഴിയണം.

LIVE NEWS - ONLINE

 • 1
  25 mins ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 2
  2 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 3
  4 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 4
  5 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 5
  5 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 6
  5 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

 • 7
  5 hours ago

  പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

 • 8
  6 hours ago

  ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

 • 9
  6 hours ago

  നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി