Monday, February 18th, 2019

താലൂക്ക് ആശുപത്രിയില്‍ കുട്ടി മരിച്ചു; സമരം, സംഘര്‍ഷം

കൊല്ലം: കൊട്ടാരക്കര ശ്വാസംമുട്ടലിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍, ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ആശുപത്രിയില്‍ സമരവും സംഘര്‍ഷവും. കോട്ടാത്തല തടത്തില്‍ഭാഗം മുരുകനിവാസില്‍ രതീഷിന്റെയും ആര്യയുടെയും മകന്‍ ആദി ആര്‍ കൃഷ്ണയാണു മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയാണു കുട്ടിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വനിതാ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച് കുത്തിവെപിന് നിര്‍ദേശിച്ചിരുന്നു. പിന്നീട് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും വൈകിട്ടോടെ സ്ഥിതി വഷളാകുകയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. … Continue reading "താലൂക്ക് ആശുപത്രിയില്‍ കുട്ടി മരിച്ചു; സമരം, സംഘര്‍ഷം"

Published On:Jun 19, 2018 | 8:01 am

കൊല്ലം: കൊട്ടാരക്കര ശ്വാസംമുട്ടലിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍, ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ആശുപത്രിയില്‍ സമരവും സംഘര്‍ഷവും. കോട്ടാത്തല തടത്തില്‍ഭാഗം മുരുകനിവാസില്‍ രതീഷിന്റെയും ആര്യയുടെയും മകന്‍ ആദി ആര്‍ കൃഷ്ണയാണു മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയാണു കുട്ടിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വനിതാ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച് കുത്തിവെപിന് നിര്‍ദേശിച്ചിരുന്നു. പിന്നീട് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും വൈകിട്ടോടെ സ്ഥിതി വഷളാകുകയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. നില കൂടുതല്‍ വഷളായതിനാല്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷിതാക്കള്‍ കൊണ്ടുപോയി. അവിടെ എത്തി അധികം വൈകാതെ കുട്ടി മരിക്കുകയായിരുന്നു. രോഗാവസ്ഥ പരിഗണിച്ച് ഉച്ചയോടെ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ മാതാപിതാക്കളോട് പറഞ്ഞെങ്കിലും താലൂക്ക് ആശുപത്രിയില്‍ തന്നെ തുടര്‍ചികില്‍സ വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും സൂപ്രണ്ട് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    5 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    6 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും