Friday, July 19th, 2019

ബാലപീഡനത്തിനെതിരെ നടപടി

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പരിഹാരം കാണാന്‍ സാമൂഹ്യനീതി വകുപ്പ് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിന് പോംവഴികള്‍ കണ്ടെത്താന്‍ ഈമാസം 27ന് സാമൂഹ്യ നീതി വകുപ്പ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈകിയാണെങ്കിലും സാമൂഹിക വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുന്ന ബാലപീഡനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. ഇടുക്കിയിലും ആലുവയിലും സ്വന്തം വീട്ടില്‍ നിന്ന് പിഞ്ചുകുട്ടികള്‍ അതിക്രമത്തിനിരയായ സംഭവങ്ങള്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായിരുന്നു. മൂന്നുമാസം പ്രായമായ കുഞ്ഞും മൂന്ന് വയസുകാരനും ഏഴു വയസായ കുട്ടിയും പീഡനത്തിനിരയായി. ഇതില്‍ ഏഴുവയസുകാരന്റെയും മൂന്നുവയസുകാരന്റെയും ദാരുണ … Continue reading "ബാലപീഡനത്തിനെതിരെ നടപടി"

Published On:Apr 19, 2019 | 3:15 pm

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പരിഹാരം കാണാന്‍ സാമൂഹ്യനീതി വകുപ്പ് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിന് പോംവഴികള്‍ കണ്ടെത്താന്‍ ഈമാസം 27ന് സാമൂഹ്യ നീതി വകുപ്പ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈകിയാണെങ്കിലും സാമൂഹിക വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുന്ന ബാലപീഡനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. ഇടുക്കിയിലും ആലുവയിലും സ്വന്തം വീട്ടില്‍ നിന്ന് പിഞ്ചുകുട്ടികള്‍ അതിക്രമത്തിനിരയായ സംഭവങ്ങള്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായിരുന്നു. മൂന്നുമാസം പ്രായമായ കുഞ്ഞും മൂന്ന് വയസുകാരനും ഏഴു വയസായ കുട്ടിയും പീഡനത്തിനിരയായി. ഇതില്‍ ഏഴുവയസുകാരന്റെയും മൂന്നുവയസുകാരന്റെയും ദാരുണ മരണം സമൂഹത്തെ ഞെട്ടിച്ച പീഡന അനുഭവങ്ങളായിരുന്നു.
കുടുംബബന്ധങ്ങളിലെ ശിഥിലമായ അവസ്ഥ, രണ്ടാനച്ഛനും രണ്ടാനമ്മയുമൊക്കെ ഏല്‍പ്പിക്കുന്ന പീഡനം, മദ്യപിച്ചും മറ്റ് ലഹരിമരുന്നിനടിമപ്പെട്ടും മനസ് മരവിച്ചുപോയവരുടെ ക്രൂരത തുടങ്ങിയവയാണ് കൊച്ചുകുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നത്. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നവരും പൊതുസമൂഹത്തില്‍ മനുഷ്യത്വമുള്ളവരുമായി സൗഹൃദബന്ധമില്ലാത്തവരും ഇത്തരം പീഡന കേസുകളിലെ പ്രതികളാണ്. 2008ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ബാലപീഡന കേസുകള്‍ 549 ആയിരുന്നു. പത്തുവര്‍ഷത്തിന് ശേഷം 2018 ഒക്‌ടോബര്‍ വരെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണം 3278 ആയി ഉയര്‍ന്നു. ഓരോ വര്‍ഷവും പീഡനങ്ങളുടെ എണ്ണം കൂടിക്കൂടി വന്ന് മൂവായിരം കവിഞ്ഞിട്ടും കുറ്റവാസനയുള്ളവരുടെ മനോനിലയില്‍ മാറ്റം വരുത്താനാവശ്യമായ നടപടികളോ പദ്ധതികളോ ഇല്ലാത്തത് ഒരു വലിയ സാമൂഹ്യ വിപത്തായി ബാലപീഡനം മാറാന്‍ ഇടയാക്കിയെന്ന ചിന്തക്ക് അവസരമൊരുക്കിയിരിക്കുകയാണ്.
സാമൂഹിക നീതി വകുപ്പ് കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വ്വേയില്‍ 1172433 കുടുംബങ്ങളിലെ കുട്ടികള്‍ വീടുകളില്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. 32654 കുടുംബങ്ങളിലെ കുട്ടികളെ വളര്‍ത്തുന്നത് രണ്ടാനമ്മയോ രണ്ടാനച്ഛനോ ആണ്. 94685 കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ബാല്യകാലം നിഷേധിക്കുന്ന സാഹചര്യമാണ് പല കുടുംബങ്ങളിലുമുള്ളത്. സര്‍വ്വേയില്‍ കണ്ടെത്തിയ വിവരങ്ങള്‍ പഠിച്ച ശേഷം പഞ്ചായത്ത്തല ജാഗ്രതാ സമിതികള്‍ക്കും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും കൈമാറി നിരീക്ഷണം കര്‍ശനമാക്കാനാണ് ലക്ഷ്യം. സ്‌കൂളില്‍ കുട്ടികളുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും നടപടിയുണ്ടാകും. സംരക്ഷിത ബാല്യം എന്ന സമൂഹത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടിയാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.

LIVE NEWS - ONLINE

 • 1
  7 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  8 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  10 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  11 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  15 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  15 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  15 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  15 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  15 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം