Tuesday, November 20th, 2018

കണ്ണൂരില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു

കണ്ണൂര്‍: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധന. ആറുമാസത്തിനകം 75കേസുകളാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. ചൈല്‍ഡ്‌ലൈനിന്റെ കൃത്യമായ ഇടപെടലും പരാതികളുടെ വര്‍ധനവിന് കാരണമായി. കുട്ടികള്‍ക്ക് നേരെയുളള ലൈംഗികാക്രമങ്ങള്‍ തടയുന്നതിനായി 2012ല്‍ ആവിഷ്‌കരിച്ചതാണ് പോക്‌സോ നിയമം. ലൈംഗികാതിക്രമത്തിന് ഏഴുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ലഭിക്കുന്നതുമായ തടവും ശിക്ഷ ലഭിക്കും. ലൈംഗികാതിക്രമം, പീഡനം, അശ്ലീല ചിത്രനിര്‍മാണത്തിനായി കുട്ടികളെ ഉപയോഗിക്കല്‍ ഇവയെല്ലാം പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. അതിനിടെ ഗാര്‍ഹിക പീഡനങ്ങള്‍ നേരിട്ട വനിതകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ സാമൂഹിക നീതിവകുപ്പ് രംഗത്തിറങ്ങുന്നുണ്ട്. കേസ് … Continue reading "കണ്ണൂരില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു"

Published On:Jul 26, 2017 | 3:19 pm

കണ്ണൂര്‍: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധന. ആറുമാസത്തിനകം 75കേസുകളാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. ചൈല്‍ഡ്‌ലൈനിന്റെ കൃത്യമായ ഇടപെടലും പരാതികളുടെ വര്‍ധനവിന് കാരണമായി.
കുട്ടികള്‍ക്ക് നേരെയുളള ലൈംഗികാക്രമങ്ങള്‍ തടയുന്നതിനായി 2012ല്‍ ആവിഷ്‌കരിച്ചതാണ് പോക്‌സോ നിയമം. ലൈംഗികാതിക്രമത്തിന് ഏഴുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ലഭിക്കുന്നതുമായ തടവും ശിക്ഷ ലഭിക്കും. ലൈംഗികാതിക്രമം, പീഡനം, അശ്ലീല ചിത്രനിര്‍മാണത്തിനായി കുട്ടികളെ ഉപയോഗിക്കല്‍ ഇവയെല്ലാം പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. അതിനിടെ ഗാര്‍ഹിക പീഡനങ്ങള്‍ നേരിട്ട വനിതകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ സാമൂഹിക നീതിവകുപ്പ് രംഗത്തിറങ്ങുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടശേഷം സ്ത്രീകളുടെ ജീവിതാവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ടെന്നറിയാതെയാണ് സര്‍വ്വെ വരുന്നത്. കേസിന്റെ ഇപ്പോഴത്തെ അവസ്ഥ, കേസില്‍ ഉത്തരവ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കി കിട്ടിയോയെന്ന വിവരങ്ങളും ശേഖരിക്കും.
പോലീസിന്റെ ഭാഗത്ത് നിന്നുള്ള സമീപനം എപ്രകാരമായിരുന്നുവെന്നതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. നിയമനടപടിക്ക് പോയതുകൊണ്ടുള്ള ഗുണദോഷങ്ങളും പരാതിക്കാരില്‍ നിന്ന് ശേഖരിക്കും. 2005ലണ് ഗാര്‍ഹിക പീഡന നിരോധനനിയമം നിലവില്‍ വന്നത്. നിയമം പ്രാബല്യത്തിലായിട്ട് പത്തുവര്‍ഷം കഴിഞ്ഞ സാഹചര്യത്തിലാണ് സര്‍വെ നടത്താന്‍ സാമൂഹിക നീതി വകുപ്പ് തീരുമാനിച്ചത്. നിരവധി ബലാല്‍സംഗകേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    11 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    14 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    17 hours ago

    ശബരിമല കത്തിക്കരുത്

  • 5
    17 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    18 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    18 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    19 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    19 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’