Tuesday, April 23rd, 2019

ചികിത്സാ പിഴവ്: കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചു

കണ്ണൂര്‍: പ്രസവ ചികിത്സക്കിടയില്‍ ആശുപത്രിയില്‍ യുവതി മരിച്ചു. പെരളശ്ശേരിയിലെ ബിനീഷിന്റെ ഭാര്യ ഭണ്ണാരക്കല്‍ പ്രണയ(24)യാണ് ഇന്ന് പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഈമാസം 18നാണ് ആറുമാസം ഗര്‍ഭിണിയായ പ്രണയ വയറുവേദനയെ തുടര്‍ന്ന് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെത്തിയത്. നേരത്തെ ഇവിടെ തന്നെയായിരുന്നു പ്രസവ ശുശ്രൂഷയുടെ ഭാഗമായി ഡോക്ടറെ കാണിച്ചിരുന്നത്. 18ന് ആശുപത്രിയിലെത്തിച്ച പ്രണയയെ ഡ്യൂട്ടി ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പ്രധാന ഡോക്ടര്‍ ആദ്യമൊന്നും യുവതിയെ കാണാന്‍ കൂട്ടാക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. വേദനക്ക് … Continue reading "ചികിത്സാ പിഴവ്: കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചു"

Published On:Jun 27, 2017 | 3:25 pm

കണ്ണൂര്‍: പ്രസവ ചികിത്സക്കിടയില്‍ ആശുപത്രിയില്‍ യുവതി മരിച്ചു. പെരളശ്ശേരിയിലെ ബിനീഷിന്റെ ഭാര്യ ഭണ്ണാരക്കല്‍ പ്രണയ(24)യാണ് ഇന്ന് പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഈമാസം 18നാണ് ആറുമാസം ഗര്‍ഭിണിയായ പ്രണയ വയറുവേദനയെ തുടര്‍ന്ന് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെത്തിയത്. നേരത്തെ ഇവിടെ തന്നെയായിരുന്നു പ്രസവ ശുശ്രൂഷയുടെ ഭാഗമായി ഡോക്ടറെ കാണിച്ചിരുന്നത്. 18ന് ആശുപത്രിയിലെത്തിച്ച പ്രണയയെ ഡ്യൂട്ടി ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പ്രധാന ഡോക്ടര്‍ ആദ്യമൊന്നും യുവതിയെ കാണാന്‍ കൂട്ടാക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. വേദനക്ക് ഇഞ്ചക്ഷന്‍ നല്‍കിയെങ്കിലും ഒരു ശമനവുമുണ്ടായില്ലത്രെ. ഒടുവില്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആശുപത്രിയിലെത്തിയ ഡോക്ടര്‍ സ്‌കാനിങ്ങിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കാനിങ്ങില്‍ കുട്ടിക്ക് ചെറിയ കുഴപ്പമുണ്ടെന്ന് പറഞ്ഞ ഡോക്ടര്‍ പ്രണയയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇതിന് മുമ്പ് മൂന്നാംമാസത്തിലും അഞ്ചാംമാസത്തിലും പ്രണയക്ക് സ്‌കാനിങ്ങ് നടത്തിയെങ്കിലും കുഴപ്പമൊന്നുമില്ലെന്നായിരുന്നു ഡോകടറുടെ അഭിപ്രായം.
തുടര്‍ന്ന് പ്രണയയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രസവ ശസ്ത്രക്രിയ നടത്തിയെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് പ്രണയയെ ഐ സി യുവിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് പ്രണയയും മരണത്തിന് കീഴടങ്ങിയത്.
ആദ്യം പരിശോധിച്ച ധനലക്ഷ്മി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
മരണത്തിന് ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
പെരളശ്ശേരി അമ്പലത്തിനടുത്ത് ഫാന്‍സി സ്ഥാപനം നടത്തുന്ന പ്രദീപന്‍-പ്രമീള ദമ്പതികളുടെ മൂത്തമകളാണ് പ്രണയ. ഭര്‍ത്താവ് ബിനീഷ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ഭാര്യയുടെ നില ഗുരുതരമാണെന്ന വിവരമറിഞ്ഞ് ബിനീഷ് നാട്ടിലെത്തിയിട്ടുണ്ട്.

 

LIVE NEWS - ONLINE

 • 1
  2 hours ago

  മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

 • 2
  2 hours ago

  കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

 • 3
  14 hours ago

  തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

 • 4
  16 hours ago

  കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

 • 5
  18 hours ago

  എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

 • 6
  19 hours ago

  നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

 • 7
  20 hours ago

  അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

 • 8
  23 hours ago

  ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

 • 9
  23 hours ago

  യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം