മുഖ്യമന്ത്രി ഗ്യാലറിയിലിരുന്ന് കളി കാണുന്നു: ചെന്നിത്തല

Published:January 10, 2017

Ramesh Chennithala Full

 

 

 
തിരു: ഐ.എ.എസ് -ഐ.പി.എസ് ചേരിപ്പോരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിര്‍മശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഐ.എ.എസ്-ഐ.പി.എസ് ചേരിപ്പോരിന് കാരണം മുഖ്യമന്ത്രിയുടെ നിസംഗ നിലപാടാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിക്കുന്നതിന് സമയോചിതമായി ഇടപെടുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഇരിക്കുന്നത് എ.കെ.ജി സെന്ററിലല്ല, സെക്രട്ടേറിയറ്റിലാണ്. ഭരണപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം ഉണ്ട്. എന്നാലത് നിറവേറ്റാതെ മുഖ്യമന്ത്രി ഗ്യാലറിയിലിരുന്ന് കളി കാണുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം കഴിവിന്റെ വിന്അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രിമാര്‍ പരിഹരിച്ചിട്ടുണ്ട്. ഭരണരംഗത്ത് തീര്‍ത്തും മരവിപ്പാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്നും ഈ വിഷയത്തില്‍ പ്രതിപക്ഷം പക്ഷം പിടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ സര്‍ക്കാറിന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദും രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് ചീഫ് സെക്രട്ടറിയുടെ അതൃപ്തിക്ക് കാരണമായത്.
സംഭവത്തില്‍ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി തന്റെ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിച്ചാണ് മടങ്ങിയത്. സ്ഥാനമൊഴിയാന്‍ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നാണ് സൂചന.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.