Wednesday, July 24th, 2019

കുട്ടികളില്‍ പരിസര ശുചീകരണബോധം സൃഷ്ടിക്കണം: മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ നയം മാറുന്ന ചരിത്രദിനം: മന്ത്രി രവീന്ദ്രനാഥ്

Published On:Jun 6, 2019 | 11:40 am

തൃശൂര്‍: ഒന്നാംക്ലാസില്‍ പുതിയതായി എത്തിയ കുരുന്നുകള്‍ക്ക് ആശംസനേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസുവരെ അധ്യായനം ആരംഭിക്കുന്നത് ഇതാദ്യമായാണെന്നും അടുത്ത വര്‍ഷം കോളേജ് തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരേ തീയതിയില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ചെമ്പുചിറ സ്‌കൂളില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ അധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭ്യമാകും. അതിനായി സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസര ശുചീകരണം നടത്താനുള്ള അവബോധം കുട്ടികളില്‍ സൃഷ്ടിക്കണം. അത് കുട്ടികളായിരിക്കുമ്പോള്‍ തന്നെ ആരംഭിക്കണം. പഠനകാര്യങ്ങളില്‍ അത്തരം കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളും. കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരം സംഭവമാകുന്നുണ്ടെന്നും അതുകൊണ്ട് തന്നെ എല്ലാകുട്ടികളും നീന്തല്‍ പഠിച്ചിരിക്കണം. അതില്‍ രക്ഷിതാക്കള്‍ വിമുഖതകാണിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം പൊതുവിദ്യാഭ്യാസ നയം ആകെമാറുന്ന ചരിത്രദിനമാണിതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. അക്കാദമികേതര മികവ് ലക്ഷ്യംവെച്ച് നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ഓരോ മണ്ഡലങ്ങളിലും ഓരോ സ്വിമ്മിംഗ്പൂള്‍ വീതം മൊത്തം 141 സ്വിമ്മിംഗ്പൂളുകള്‍ നിര്‍മിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു. ഉത്തര,മധ്യ,ദക്ഷിണ മേഖലകളിലായി അന്താരാഷ്ട്ര നിലവാരമുള്ള ഓരോ സ്വിമ്മിംഗ്പൂളുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    1 min ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രാഹാം എം.എല്‍.എ

  • 2
    26 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 3
    29 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 4
    1 hour ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 5
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 6
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 7
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 8
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 9
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്