Saturday, January 19th, 2019

ഹേയ് മന്ത്രി… 87 രൂപയുടെ കോഴിയെവിടെ..!

ഒരുമാസം മുമ്പ് 70 രൂപ വിലയുണ്ടായിരുന്ന കോഴി വിലയാണ് ഇപ്പോള്‍ ഇരട്ടിയോളം ഉയര്‍ന്നിരിക്കുന്നത്.

Published On:May 11, 2018 | 10:24 am

കൂത്തുപറമ്പ്: ഇറച്ചിക്കോഴിയുടെ വില എങ്ങും കുതിക്കുകയാണ്. വില നിയന്ത്രിക്കാന്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. തമിഴ്‌നാട്ടിലെ ഇറച്ചിക്കോഴി ഉല്‍പ്പാദനത്തില്‍ കുറവുണ്ടായതോടെയാണ് കേരളത്തില്‍ കോഴിയിറച്ചിയുടെ വില കുത്തനെ ഉയരാന്‍ കാരണമെന്നാണ് പറയുന്നത്.
നിലവില്‍ 140-150 രൂപവരെയായി. ഒരാഴ്ച മുമ്പ് 100 രൂപയ്ക്ക് താഴെയായിരുന്നു വില. ഒരുമാസം മുമ്പ് 70 രൂപ വിലയുണ്ടായിരുന്ന കോഴി വിലയാണ് ഇപ്പോള്‍ ഇരട്ടിയോളം ഉയര്‍ന്നിരിക്കുന്നത്. ഇറച്ചിക്കോഴികള്‍ക്കായി കേരളം പ്രധാനമായി ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്. അതുകൊണ്ട് തന്നെ കോഴിയുടെ വിലനിയന്ത്രിക്കുന്നതും തമിഴ്‌നാട്ടിലെ മൊത്തവ്യാപാരികളാണ്.
തമിഴ്‌നാട്ടില്‍ കോഴി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന കോഴിത്തീറ്റ, വൈദ്യുതി എന്നിവയുടെ സബ്‌സിഡി നിര്‍ത്തലാക്കിയതിനാല്‍ ഉല്‍പ്പാദന ചെലവിലുണ്ടായ വര്‍ദ്ധനവാണ് കോഴിവില ഉയരാന്‍ കാരണമായതത്രെ. മാത്രവുമല്ല സബ്‌സിഡികള്‍ ഇല്ലാതായതോടെ ഉല്‍പ്പാദന ചെലവിലുണ്ടായ വര്‍ദ്ധനവ് കാരണം നിരവധി കര്‍ഷക ഫാമുകള്‍ അടച്ചുപൂട്ടുകയും ചയ്തു. ഇതോടെ ഉല്‍പ്പാദനത്തിലുണ്ടായ കുറവ് വിലകൂടാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ ഇറച്ചിക്കോഴിയുടെ ഉല്‍പ്പാദനം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി.
ജി എസ് ടി നടപ്പിലാക്കിയതോടെ കോഴിത്തീറ്റകള്‍ക്കും മരുന്നുകള്‍ക്കും വില കൂടിയതും ഇതിന് പുറമെ കാരണമായി കോഴിക്കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കോഴിയിറച്ചിയുടെ വിലകൂടിയ സാഹചര്യത്തില്‍ ചിക്കന്‍ ബിരിയാണിയും ചിക്കന്‍ വിഭാവങ്ങളും അടക്കമുള്ളവയ്ക്ക് ഹോട്ടലുകളിലും വില കൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹോട്ടലുടമകള്‍ പറയുന്നു.
എന്നാല്‍ ജി എസ് ടി നടപ്പിലാക്കിയതോടെ ദിനംപ്രതിയുള്ള ചിക്കന്‍ വില വര്‍ദ്ധനവ് ഉപഭോക്താക്കളെ വലയ്ക്കുകയാണ്. വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപത്തിനൊപ്പം 87 രൂപയ്ക്ക് ഇറച്ചിക്കോഴി ലഭിക്കും എന്ന മന്ത്രിയുടെ പ്രഖ്യാപനവും ഇതോടെ പാഴ്‌വാക്കായി മാറുകയാണ്. വിലവര്‍ദ്ധനവ് ഇനിയും തുടര്‍ന്നാല്‍ വ്യാപാരത്തെ ബാധിക്കുമെന്നാണ് ഇറച്ചിക്കോഴി വ്യാപാരികളായ സജീര്‍, ആഷിക്, റാഷിദ് എന്നിവര്‍ പറയുന്നത്.

 

LIVE NEWS - ONLINE

  • 1
    39 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു