Sunday, September 23rd, 2018

യുക്രെയ്ന്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോ വിരമിച്ചു.

കീവ് : യുക്രെയ്ന്‍ ഫുട്‌ബോള്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. യൂറോ കപ്പ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോട് തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ യുക്രെയ്ന്‍ പുറത്തായതിനു പിന്നാലെയാണ് ഷെവ്‌ചെങ്കോ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. യൂറോ കപ്പില്‍ ആതിഥേയരായിട്ടും ക്വാര്‍ട്ടറില്‍ ഇടംപിടിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഷെവ്‌ചെങ്കോ പറഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ 20 സ്ഥാനങ്ങളിലുള്ള മൂന്ന് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് മുന്നേറുക എളുപ്പമായിരുന്നില്ലെന്നും ഷെവ്‌ചെങ്കോ കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തില്‍ സ്വീഡനെതിരെ ഷെവ്‌ചെങ്കോ … Continue reading "യുക്രെയ്ന്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോ വിരമിച്ചു."

Published On:Jun 20, 2012 | 6:37 am

കീവ് : യുക്രെയ്ന്‍ ഫുട്‌ബോള്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. യൂറോ കപ്പ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോട് തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ യുക്രെയ്ന്‍ പുറത്തായതിനു പിന്നാലെയാണ് ഷെവ്‌ചെങ്കോ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

യൂറോ കപ്പില്‍ ആതിഥേയരായിട്ടും ക്വാര്‍ട്ടറില്‍ ഇടംപിടിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഷെവ്‌ചെങ്കോ പറഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ 20 സ്ഥാനങ്ങളിലുള്ള മൂന്ന് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് മുന്നേറുക എളുപ്പമായിരുന്നില്ലെന്നും ഷെവ്‌ചെങ്കോ കൂട്ടിച്ചേര്‍ത്തു.

ആദ്യ മത്സരത്തില്‍ സ്വീഡനെതിരെ ഷെവ്‌ചെങ്കോ നേടിയ രണ്ടു ഗോളുകളുടെ ബലത്തില്‍ ഗംഭീര തുടക്കം കുറിച്ചെങ്കിലും പിന്നീട് ഫ്രാന്‍സിനോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടതോടെയാണ് യുക്രെയ്ന്‍ പുറത്തായത്.
2004ല്‍ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    13 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    18 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള