Thursday, January 17th, 2019

ചെട്ടിക്കുളങ്ങരയില്‍ ആരാധനാലയത്തിനും വീടുകള്‍ക്കും നേരെ അക്രമം

ആലപ്പുഴ: ചെട്ടിക്കുളങ്ങരയില്‍ ആരാധനാലയത്തിനും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വീണ്ടും അക്രമം. കുരിശടി, വീടുകള്‍, വാഹനങ്ങള്‍ എന്നിവ്ക്കു നേരേയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ഈരേഴ വടക്ക് മണ്ണാലേത്ത് ട്രേഡേഴ്‌സില്‍ വില്‍പനയ്ക്കുവച്ചിരുന്ന മേച്ചില്‍ ഓടുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു. കുരിശടിയുടെ ഗ്ലാസുകള്‍ തകര്‍ന്നു. റോയല്‍ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ന്നു. ചെട്ടികുളങ്ങര രാജ് നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന തുളസിയുടെ കാറിനു നാശനഷ്ടമുണ്ടായി. ശബ്ദം കേട്ടു വീട്ടുകാര്‍ നോക്കിയപ്പോള്‍ രണ്ടു ബൈക്കുകളിലായി നാലുപേര്‍ തിരിച്ചു പോകുന്നതായാണു കണ്ടത്. കൈതവടക്ക് വികാസ് … Continue reading "ചെട്ടിക്കുളങ്ങരയില്‍ ആരാധനാലയത്തിനും വീടുകള്‍ക്കും നേരെ അക്രമം"

Published On:Sep 10, 2013 | 4:24 pm

ആലപ്പുഴ: ചെട്ടിക്കുളങ്ങരയില്‍ ആരാധനാലയത്തിനും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വീണ്ടും അക്രമം. കുരിശടി, വീടുകള്‍, വാഹനങ്ങള്‍ എന്നിവ്ക്കു നേരേയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ഈരേഴ വടക്ക് മണ്ണാലേത്ത് ട്രേഡേഴ്‌സില്‍ വില്‍പനയ്ക്കുവച്ചിരുന്ന മേച്ചില്‍ ഓടുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു. കുരിശടിയുടെ ഗ്ലാസുകള്‍ തകര്‍ന്നു. റോയല്‍ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ന്നു. ചെട്ടികുളങ്ങര രാജ് നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന തുളസിയുടെ കാറിനു നാശനഷ്ടമുണ്ടായി. ശബ്ദം കേട്ടു വീട്ടുകാര്‍ നോക്കിയപ്പോള്‍ രണ്ടു ബൈക്കുകളിലായി നാലുപേര്‍ തിരിച്ചു പോകുന്നതായാണു കണ്ടത്.
കൈതവടക്ക് വികാസ് ഭവനം വികാസിന്റെ കാറിനു നേരെ കല്ലെറിഞ്ഞ അക്രമികള്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും തകര്‍ത്തു. ആരാധനാലയങ്ങളുടെ നേര്‍ക്ക് മുന്‍പും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ചെട്ടികുളങ്ങരയില്‍ ബൈക്കുപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച നാലുപേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നുണ്ടെന്നും അവര്‍ക്കു സംഭവുമായി ബന്ധമുണ്ടൊയെന്നു അന്വേഷിച്ചു വരികയാണെന്നും സിഐ കെ.ജെ. ജോണ്‍സന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം