Thursday, September 20th, 2018

സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്.

Published On:Jul 2, 2018 | 11:01 am

കാസര്‍കോട്: ചെര്‍ക്കള ടൗണിലുള്ള വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതോടെ ഷോപ്പിംഗ് കോംപ്ലക്‌സിലും സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായിരുന്നവരെല്ലാം പുറത്തേക്കോടി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ഒരു വര്‍ഷം മുമ്പാണ് ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ചെര്‍ക്കള സ്വദേശി ജലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍ മാര്‍ക്കറ്റ്. മുകള്‍ നിലയിലെ ഇടനാഴിയിലുള്ള ജനറേറ്റര്‍ ചൂടുപിടിച്ച് തൊട്ടടുത്ത് കൂട്ടിയിരുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് തീപടര്‍ന്നാണ് വന്‍ തീപിടുത്തമുണ്ടായത്.

LIVE NEWS - ONLINE

  • 1
    27 mins ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 2
    1 hour ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 3
    2 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 4
    2 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 5
    2 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 6
    4 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 7
    5 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 8
    5 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 9
    5 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും