Tuesday, September 25th, 2018

ചെറായി ബീച്ച് ടൂറിസം മേളക്ക് തുടക്കം

        കൊച്ചി: ചെറായി ബീച്ച് ടൂറിസം മേളക്ക് തുടക്കം. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന മേള 31ന് അര്‍ധരാത്രി മേള സമാപിക്കും. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് പതിമൂന്നാമത് മേള സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് 5 ന് ഹരി ചെറായി ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന പൂതപ്പാട്ട്, രാത്രി 7 ന് വാവാ കലാഗ്രാമം അവതരിപ്പിക്കുന്ന വാവാസ് മെഗാഷോ, 25 ന് വൈകിട്ട് 5 ന് വിനീത്. വി .ചാക്യാരുടെ ചാക്യാര്‍ കൂത്ത്, … Continue reading "ചെറായി ബീച്ച് ടൂറിസം മേളക്ക് തുടക്കം"

Published On:Dec 23, 2013 | 11:02 am

Cherai Beach Fest 2013

 

 

 

 
കൊച്ചി: ചെറായി ബീച്ച് ടൂറിസം മേളക്ക് തുടക്കം. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന മേള 31ന് അര്‍ധരാത്രി മേള സമാപിക്കും. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് പതിമൂന്നാമത് മേള സംഘടിപ്പിക്കുന്നത്.
നാളെ വൈകിട്ട് 5 ന് ഹരി ചെറായി ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന പൂതപ്പാട്ട്, രാത്രി 7 ന് വാവാ കലാഗ്രാമം അവതരിപ്പിക്കുന്ന വാവാസ് മെഗാഷോ, 25 ന് വൈകിട്ട് 5 ന് വിനീത്. വി .ചാക്യാരുടെ ചാക്യാര്‍ കൂത്ത്, 7 ന് തൃശൂര്‍ റോക്ക് ഗാര്‍ഡന്‍ അവതരിപ്പിക്കുന്ന റോക്ക് മ്യൂസിക്ക് നൈറ്റ്, 26 ന് രാവിലെ 10 ന് പള്ളിപ്പുറം പഞ്ചായത്ത് ഹാളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ചിത്ര രചനാ മത്സരം നടക്കും. സുനാമി ദിനത്തോടനുബന്ധിച്ച് വൈകിട്ട് 5.ന് ചെറായി ബീച്ച് ജനകീയ വായനശാലയില്‍ ശാന്തിദീപം തെളിയ്ക്കും. 5.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജസ്റ്റിസ് കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. സിപ്പി പള്ളിപ്പുറം അധ്യക്ഷനായിരിക്കും. രാത്രി 8 ന് കഥകളി, 27 ന് വൈകിട്ട് 6 ന് എടവനക്കാട് ബദരിയ ദഫ്മുട്ട് സംഘത്തിന്റെ ദഫ്മുട്ട് , രാത്രി 8 ന് ഗായിക വൈക്കം വിജയലക്ഷിയുടെ സംഗീത നിശ, 28 ന് വൈകിട്ട് 6 ന് വനിതാ സമ്മേളനം കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.എസ് അരുണ അധ്യക്ഷത വഹിക്കും. 8 ന് മധുരിമ ഉണ്ണിക്കൃഷ്ണന്റെ കഥാ പ്രസംഗം, 29 ന് വൈകിട്ട് 3.30 ന് പ്രതിഭ തിയറ്റേഴ്‌സിന്റെ കൈകൊട്ടിക്കളി, 5 ന് നാഷണല്‍ കൊറാഷ് പ്രൈസ് മണി ഓപ്പണ്‍ വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2013, മുന്‍ കേന്ദ്രമന്ത്രി ജഗദീഷ് ടൈറ്റലര്‍ മുഖ്യാതിഥി ആയിരിക്കും. ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. രാത്രി 7 ന് ദക്ഷാ ഡാന്‍സ് സ്റ്റുഡിയോ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ 30 ന് വൈകിട്ട് 5 ന് മ്യൂസിക്കല്‍ ഡ്രീം വേള്‍ഡ് നയിക്കുന്ന സംഗീത പരിപാടി, രാത്രി 8 ന് സംസ്ഥാന തല സിനിമാറ്റിക് ഡാന്‍സ് മത്സരം ഒന്നാം സമ്മാനം 15,000 രൂപയും ട്രോഫിയും , രണ്ടാം സമ്മാനം 10,000 രുപയും ട്രോഫിയും മൂന്നാം സമ്മാനം 5,000 രൂപയും ട്രോഫിയും നല്‍കും. 31ന് വൈകിട്ട് 4 ന് ഗജമേള, ദേവപ്പന്‍ ആന്റ് പാര്‍ട്ടി ചെണ്ടമേളം അവതരിപ്പിക്കും. വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പ്രൊഫ കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധര്‍മന്‍ അധ്യക്ഷത വഹിക്കും.

LIVE NEWS - ONLINE

 • 1
  1 min ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 2
  53 mins ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 3
  2 hours ago

  ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 4
  2 hours ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 5
  3 hours ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

 • 6
  4 hours ago

  സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

 • 7
  4 hours ago

  ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

 • 8
  5 hours ago

  മണല്‍ കടത്ത്; ഒരാള്‍ അറസ്റ്റില്‍

 • 9
  5 hours ago

  ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു