Monday, December 18th, 2017

അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല കടമ: ചെന്നിത്തല

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം 25 ലക്ഷമാക്കണം. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കണം.

Published On:Dec 7, 2017 | 4:45 pm

തിരു: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സര്‍ക്കാര്‍ ഫയിലില്‍ കെട്ടിവെച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിച്ചു കഴിഞ്ഞപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ മനസിലാക്കിയത്. അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സര്‍ക്കാറിന്റെ കടമ. തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതു മൂലമാണ് ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ ഇത്രയേറെ ജീവനുകള്‍ നഷ്ടപ്പെടുന്നതിനിടയാക്കിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നവംബര്‍ 29ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തമിഴ്‌നാടിനും ലക്ഷദ്വീപിനുമെല്ലാം ഇതേ മുന്നറിയിപ്പാണ് ലഭിച്ചത്. തമിഴ്‌നാട് തലേന്ന് തന്നെ തീരപ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. കന്യാകുമാരിയില്‍ രണ്ടു ബോട്ടുകള്‍ മാത്രമാണ് കടലിലുണ്ടായിരുന്നത്. 29ന് ചുഴലിക്കാറ്റ് സാധ്യതയെ കുറിച്ച് തീരപ്രദേശത്ത് പ്രത്യേക മൈക്ക് അനൗണ്‍സ്മന്റെുമായി ഉച്ചക്കും വൈകീട്ടും രാത്രിയും സര്‍ക്കാര്‍ വൃത്തങ്ങള്‍ സക്രിയമായിരുന്നു. നമ്മളാകട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷമാണ് സ്‌കൂളിനു അവധി നല്‍കിയത്. 30 ന് ഉച്ചക്ക് മാത്രമാണ് ചുഴലിക്കാറ്റാണ് അടിച്ചതെന്ന് വ്യക്തമായുള്ളു.
കടകംപള്ളി സുരേന്ദ്രനും ജെ.മേഴ്‌സിക്കുട്ടിയമ്മയും ജനത്തെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം 25 ലക്ഷമാക്കണം. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കണം. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത് ലക്ഷദ്വീപിലാണ്. 500ലേറെ വീടുകള്‍ നശിച്ചു. എന്നാല്‍ അവിടെ ഒരു മനുഷ്യജീവന്‍ പോലും നഷ്ടമായിട്ടില്ല. എല്ലാവര്‍ക്കും ഒരേ മുന്നറിയിപ്പ് തന്നെയാണ് നല്‍കുന്നത്.

 

 

 

 

LIVE NEWS - ONLINE

  • 1
    10 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    2 hours ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍