Wednesday, July 17th, 2019

മസാല ബോണ്ട് ഇടപാടില്‍ ഒളിച്ചുകളി അവസാനിപ്പിക്കണെം: ചെന്നിത്തല

തനിക്ക് മാത്രമെ വിവരമുള്ളൂ എന്ന ധാരണ ധനമന്ത്രി മാറ്റണം

Published On:Apr 13, 2019 | 11:20 am

കൊച്ചി: മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിലെ ദുരൂഹത അവസാനിപ്പിക്കാന്‍ തയ്യാറാകാതെ ജനങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ജനങ്ങളുടെ ആശങ്കകള്‍ ഞാന്‍ പങ്കുവെക്കുമ്പോള്‍ എന്നെ രാജ്യദ്രോഹിയെന്നും വികസനവിരോധിയെന്നും വിളിച്ച് ആക്ഷേപിക്കുന്നു. ഇത് എന്റെ കുടുംബത്തെ ബാധിക്കുന്ന പ്രശ്‌നമല്ല. ഉത്തരവാദിത്വം നിറവേറ്റാതെ എന്നെ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിക്കുന്ന തോമസ് ഐസക്കിന്റെ നടപടി തരംതാഴ്ന്നതാണ്. ഞാന്‍ തിരിച്ച് അതിന് മുതിരുന്നില്ല.
എനിക്ക് വിവരമില്ലെന്ന് പറഞ്ഞ് നടക്കുകയാണ് ഐസക്. ഏതായാലും അദ്ദേഹത്തിന്റെ അത്ര വിവരം എനിക്കില്ല. ഞാന്‍ ധനതത്ത്വ ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. കയറില്‍ എനിക്ക് പിച്ച്എഡിയില്ല എന്നത് സത്യമാണ്. അത് കൊണ്ട് എനിക്ക് വിവരം പഠിപ്പിക്കാന്‍ ഐസക് വരേണ്ട. തനിക്ക് മാത്രമെ കേരളത്തില്‍ വിവരമുള്ളൂ എന്ന ധാരണ അദ്ദഹം മാറ്റണം.കേരളത്തിലെ ജനങ്ങളുടെ മേല്‍ ഏറ്റവും കൂടുതല്‍ പൊതുകടം കെട്ടിവെച്ച ഒരു ധനകാര്യമന്ത്രിയാണ് ഐസക്കെന്നും ചെന്നിത്തല പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ