Tuesday, July 16th, 2019

മഹാപ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതു തന്നെ: ചെന്നിത്തല

പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകളെല്ലാം സമ്പൂര്‍ണ പരാജയമായിരുന്നു.

Published On:Aug 30, 2018 | 4:40 pm

തിരു: കേരളത്തെ മുക്കിയ മഹാപ്രളയത്തിന് കാരണം ഡാമുകള്‍ അനിയന്ത്രിതമായി മുന്നറിയിപ്പുകളില്ലാതെ തുറന്നതുകൊണ്ടു തന്നെയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യാതൊരു മുന്നൊരുക്കവും ഇല്ലാതെ സംസ്ഥാനത്തെ ഡാമുകളെല്ലാം തുറന്നുവിട്ടതാണ് പ്രളയത്തിന്റെ പ്രധാന കാരണം. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ സംവിധാനമൊന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ഇടുക്കിയില്‍ മാത്രമാണ് മുന്നൊരുക്കള്‍ നടന്നത്. അവിടെ കളക്ടര്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ബാക്കി ഒരിടത്തും ഒരുവിധ കൂടിയാലോചനയും നടത്താതെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ ഡാമുകളില്‍ നിന്ന് വന്‍തോതില്‍ വെള്ളം തുറന്നുവിടുകയായിരുന്നു. ഇതാണ് ഒരിക്കലും വെള്ളം കയറാത്ത റാന്നി, ചെങ്ങന്നൂര്‍, ചാലക്കുടി തുടങ്ങിയ പട്ടണങ്ങളെ മുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകളെല്ലാം സമ്പൂര്‍ണ പരാജയമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വലിയ വീഴ്ച പറ്റി. ഇതിനൊക്കെ പുറമേയാണ് പ്രളയ സമയത്ത് മന്ത്രി രാജു വിദേശയാത്ര നടത്തിയത്. താനറിയാതെയാണ് രാജു വിദേശയാത്രയ്ക്ക് പോയതെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞു. വിഷയം പ്രതിപക്ഷം ഉന്നയിക്കാതിരുന്നത് രാഷ്ട്രീയ ആരോപണങ്ങള്‍ ദുരന്ത സമയത്ത് വേണ്ട എന്ന് കരുതിയാണ്. എറണാകുളം ജില്ലയിലെ ഏകോപനത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി സി.രവീന്ദ്രനാഥിനെ ഒരിക്കല്‍ പോലും കാണാന്‍ കഴിഞ്ഞില്ല. പിന്നീടാണ് എ.സി.മൊയ്തീന്‍ ജില്ലയുടെ ചുമതല ഏറ്റെടുത്തത്. അപ്പോഴേക്കും പ്രളയം എല്ലാം കഴിഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഡാമുകള്‍ സൃഷ്ടിച്ച വെള്ളപ്പൊക്കമാണ് കേരളത്തിലുണ്ടായതെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് അര്‍ഥം ഡാമുകള്‍ സംസ്ഥാനത്തിന് വേണ്ടെന്നല്ലെന്നും ഡാം മാനേജ്‌മെന്റിന്റെ വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രളയത്തിന്റെ കാരണം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ചരിത്രം മാപ്പു തരില്ലെന്നും അതാണ് ജുഡീഷല്‍ അന്വേഷണം എന്നയാവശ്യം പ്രതിപക്ഷം ഉന്നയിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാദൗത്യം ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമായിരുന്നു. അതിന് ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും നിന്നു. അതുകൊണ്ടാണ് പ്രളയ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ക്ഷണിച്ചപ്പോള്‍ താന്‍ പോയത്. ഒന്നിച്ചുപോയാല്‍ അത് നല്ല സന്ദേശമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് തനിക്കും തോന്നി. സര്‍ക്കാരിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നില്‍ക്കുമ്പോഴും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

 

LIVE NEWS - ONLINE

 • 1
  3 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  4 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  7 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  8 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  10 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  11 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  12 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  12 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  12 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍