Tuesday, September 18th, 2018

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പിക്കണം: ചെന്നിത്തല

കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നിരവധിയാളുകളാണ് കഷ്ടപ്പെടുന്നത്.

Published On:Aug 18, 2018 | 12:39 pm

തിരു: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം സര്‍ക്കാറിനോട് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.
കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നിരവധിയാളുകളാണ് കഷ്ടപ്പെടുന്നത്. പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നു. കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നത് വലിയ ചോദ്യ ചിഹ്നമാണെന്നും ചെന്നിത്തല പറഞ്ഞു.
രക്ഷാപ്രവര്‍ത്തന ചുമതല സൈന്യത്തെ ഏല്‍പിക്കണമെന്ന് പ്രതിപക്ഷം കെടുതി തുടങ്ങിയ ആഗസ്റ്റ് 15 മുതല്‍ തന്നെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതാണ്. സൈന്യത്തെ കൂടുതല്‍ വിന്യസിപ്പിക്കണം. കലക്ടര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും പ്രവര്‍ത്തനം മതിയാവില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് സേനയെ വിളിക്കാന്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴാണ് സൈന്യത്തിന്റെ പൂര്‍ണ സാന്നിധ്യം ഉണ്ടാകുന്നത്. എന്തുകൊണ്ട് ഇതുവരെ സൈന്യത്തെ വിളിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍, മുഖ്യമന്ത്രി ഈ ആവശ്യത്തെ പുച്ഛിച്ച് തളളുകയാണ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.
കേരളം അതിഗുരുതരമായ പ്രളയത്തില്‍ കുടുങ്ങിയിട്ട് നാലു ദിവസം കഴിയുന്നു. സംസ്ഥാനത്ത് ഉടനീളം അതിദയനീയ സാഹചര്യമാണ്. സഹായത്തിനു വേണ്ടി ആയിരങ്ങള്‍ കേഴുകയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ ജനപ്രതിനിധികള്‍ നിസ്സഹായരായി നില്‍ക്കുന്നു. ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, റാന്നിയുടെ പലഭാഗങ്ങള്‍, ആറന്മുള, ആലുവ, പറവൂര്‍, അങ്കമാലി, ചാലക്കുടി, കുട്ടനാട് എന്നിവിടങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്.
കുടുങ്ങി കിടക്കുന്നവരുടെ വിദേശത്തു നിന്നുള്ള ബന്ധുക്കളുടെ നിരവധി ഫോണ്‍ കോളുകളാണ് ഓരോ ദിവസവും വരുന്നത്. നൂറുകണക്കിന് സഹായ അഭ്യര്‍ഥനകളാണ് വരുന്നത്. ഈ സഹായ അഭ്യര്‍ഥനകള്‍ക്ക് കഴിഞ്ഞ നാലു ദിവസമായി പരിഹാരം കാണാന്‍ സാധിക്കാത്തത് വേദനാജനകമാണെന്നും ചെന്നിത്തല പറഞ്ഞു.

 

LIVE NEWS - ONLINE

 • 1
  6 mins ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 2
  1 hour ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 3
  4 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 4
  5 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 5
  7 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 6
  7 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 7
  8 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 8
  8 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

 • 9
  8 hours ago

  ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്