Sunday, September 23rd, 2018

കാലവര്‍ഷക്കെടുതി പ്രത്യേക പാക്കേജ് വേണം: ചെന്നിത്തല

1924നു ശേഷമുള്ള എറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിടുന്നത്.

Published On:Aug 13, 2018 | 3:37 pm

തിരു: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎഡിഎഫ് എംപിമാരും എംഎല്‍എമാരും ദുരിതാശ്വാസ ഫണ്ടിലേക്ക് പതിനായിരം രൂപ നല്‍കും. ഓണം ബക്രീദ് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുണമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 37 പേരാണ് മരിച്ചത്. ഒരു ലക്ഷം പേരാണ് ആയിരത്തിലധികം ക്യാമ്പുകളിലായി കഴിയുന്നത്. 4,635 വീടുകളാണു തകര്‍ന്നത്. 1924നു ശേഷമുള്ള എറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    12 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    15 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    18 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    18 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    18 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    20 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    20 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    20 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള