Sunday, September 23rd, 2018

സര്‍ക്കാര്‍ കൊലയാളികള്‍ക്ക് വളംവെക്കുന്നു: ചെന്നിത്തല

സി.പി.എം സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് ടി.പിയുടേതെന്ന് തെളിഞ്ഞു.

Published On:Jul 30, 2018 | 2:21 pm

തിരു: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അനിയന്ത്രിതമായി പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വളം വെക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ ചട്ടങ്ങളും സാമാന്യ നീതിയും കാറ്റില്‍ പറത്തിയാണ് ടി.പിയുടെ ഘാതകര്‍ക്ക് സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത്. ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ടി.പി.കുഞ്ഞനന്തന് ഇതിനകം ഒരു വര്‍ഷത്തോളം പരോള്‍ കിട്ടി. മറ്റു പ്രതികള്‍ക്കും വാരിക്കോരിയാണ് പരോള്‍ നല്‍കുന്നത്. സി.പി.എമ്മിന് വേണ്ടി കൊല നടത്തിയവരെ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സി.പി.എം സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് ടി.പിയുടേതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇത് വഴി പ്രേരണ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ടി.പി.വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന കെ.കെ.രമയുടെ ആവശ്യത്തിന് സാധുത കൂടുതല്‍ ന്യായീകരിക്കപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    14 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    19 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള