Monday, July 22nd, 2019

സര്‍ക്കാര്‍ ദാസ്യവേല പ്രോത്സാഹിപ്പിക്കുന്നു: ചെന്നിത്തല

പോലീസുകാരന്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ പരാതിക്കാരനായ ഗവാസ്‌കര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Published On:Jun 19, 2018 | 11:27 am

തിരു: പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാരന്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ പരാതിക്കാരനായ ഗവാസ്‌കര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മര്‍ദ്ദിച്ചവരുടെ പേരില്‍ കേസില്ല. കാലവിളംബം വരുത്തി കേസ് നിര്‍ജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നടപടി. കേരളത്തിലെ ഉന്നതോദ്യോഗസ്ഥരുടെ വീടുകളില്‍ നടക്കുന്ന പൗരാവകാശ ലംഘനം ഗുരുതരമായ കുറ്റമായി കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല, അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. ഗുരുതര വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു