Wednesday, September 19th, 2018

അഹങ്കാരത്തിന്റെ ഭാഷ പ്രതിപക്ഷത്തോട് വേണ്ട: ചെന്നിത്തല

ഞങ്ങളാരും ഓടു പൊളിച്ച് വന്നതല്ല, ജനങ്ങള്‍ തെരഞ്ഞെടുത്ത് വന്നത് തന്നെയാണ്.

Published On:Jun 6, 2018 | 11:39 am

തിരു: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന സമീപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
‘കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതു കൊണ്ടാണ് വരാപ്പുഴ കേസില്‍ മറുപടി നല്‍കാത്തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള ധാരാളം കേസുകള്‍ ഇതിന് മുമ്പ് സഭയില്‍ എത്തുകയും മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എന്താണ് മറച്ചു ക്കൊനുള്ളത്’.
എസ്.പി.എ.വി.ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ജോര്‍ജിനെ സംരംക്ഷിച്ചില്ലെങ്കില്‍ സി.പി.എം നേതൃത്വം പ്രതിക്കൂട്ടിലാകുമെന്നതിനാലാണിത്. ശ്രീജിത്തിനോട് അല്‍പ്പമെങ്കിലും അനുകമ്പ ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ വീട്ടില്‍ പോകുമായിരുന്നു. മുഖ്യമന്ത്രിയുടെ ഈ സമീപനം തീര്‍ത്തും ലജ്ജാകരമാണ്’ ചെന്നിത്തല പറഞ്ഞു.
ഞങ്ങളാരും ഓടു പൊളിച്ച് വന്നതല്ല, ജനങ്ങള്‍ തെരഞ്ഞെടുത്ത് വന്നത് തന്നെയാണ്. ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ട് ഭരണപക്ഷം അഹങ്കരിക്കുകയാണ്. സഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ട. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അടിച്ചോടിച്ച് ഇരുമ്പ് മറക്കുള്ളില്‍ ഒളിച്ചിരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെ. അഹങ്കാരത്തിന്റെ ഭാഷ പ്രതിപക്ഷത്തോട് വേണ്ടെന്നും ചെന്നിത്തല മുന്നുറിയിപ്പ് നല്‍കി.

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല