Tuesday, July 16th, 2019

സിപിഎം വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു: ചെന്നിത്തല

എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസും ബി.ജെ.പിയുടെ കൂടെ ഇപ്പോഴില്ല.

Published On:May 26, 2018 | 3:10 am

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം മുതല്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ പ്രചരണം ഒരു കാരണവശാലും വിജയിക്കാന്‍ പോകുന്നില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനെ വന്‍ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ചെങ്ങന്നൂരിലേത് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള പോരാട്ടമാണ്. ബി.ജെ.പിക്ക് ഒരു പ്രസക്തിയും ഇല്ല. അവരുടെ വോട്ട് പകുതിയായി കുറയും. എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസും ബി.ജെ.പിയുടെ കൂടെ ഇപ്പോഴില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനവികാരം ശക്തമാണ്. അതിനാല്‍ സി.പി.എമ്മിനും ബി.ജെ.പിക്കും വോട്ട് കുറയുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    6 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    8 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    9 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    11 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    13 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    13 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    13 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    13 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍