Sunday, November 18th, 2018

സ്ഥലജല വിഭ്രാന്തി പിണറായിക്കെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ഒരിടത്തും ഭരണ നേട്ടം ഉയര്‍ത്തി പിടിക്കുന്നില്ല.

Published On:May 25, 2018 | 12:45 pm

ചെങ്ങന്നൂര്‍: എ.കെ ആന്റണിക്കല്ല പിണറിയിക്കാണ് സ്ഥലജല വിഭ്രാന്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയോടുള്ള ഭയം കൊണ്ട് പിണറായി വിനീത വിധേയനായിരിക്കുന്നു. കോടിയേരി ബി.ജെ.പിയുടെ പി.ആര്‍.ഒ ആണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബി.ജെ.പി ബാന്ധവം പരസ്യമായ രഹസ്യമാണെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂരില്‍ നിന്ന് ബി.ജെ.പിയുടെ തകര്‍ച്ച ആരംഭിക്കും. കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി വോട്ടു പോലും ബി.ജെ.പിക്ക് കിട്ടില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു.
എ.കെ ആന്റണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നിലവാരമാണെന്ന പിണറായിയുടെ പരാമര്‍ശത്തിന് മറുപടിയായി ആന്റണിക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഒരിടത്തും ഭരണ നേട്ടം ഉയര്‍ത്തി പിടിക്കുന്നില്ല. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. പോലീസില്‍ നിയന്ത്രണം നഷ്ടമായിരിക്കുന്നു. മോദിക്കെതിരെ വിമര്‍ശനം പോയിട്ട് പേര് പോലും ഉച്ചരിക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നു. വാചകമടിയല്ലാതെ രണ്ട് വര്‍ഷം വികസന പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങള്‍ പറഞ്ഞ് പത്രത്തില്‍ പരസ്യം കൊടുത്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതിനല്‍കും.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കുറക്കുമെന്ന് പറയുന്ന ധനമന്ത്രി ജനത്തെ ഭീഷണിപ്പെടുത്തുകയാണ്. വിലക്കയറ്റത്തില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാന, കേന്ദ്രനയങ്ങള്‍ക്കെതിരെ ജനം വിധിയെഴുതുമെന്നും ചെന്നിത്തല പറഞ്ഞു.

 

LIVE NEWS - ONLINE

 • 1
  28 mins ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 2
  5 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 3
  6 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 4
  6 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 5
  7 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 6
  20 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 7
  21 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 8
  1 day ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 9
  1 day ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള