Thursday, October 18th, 2018

ഉനൈസിന്റെ കസ്റ്റഡി മരണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ചെന്നിത്തല

എടക്കാട് പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഉനൈസ് ഈ മാസം രണ്ടിന് മരിച്ചത്.

Published On:May 16, 2018 | 4:40 pm

തിരു: കണ്ണൂര്‍ പിണറായി സ്വദേശിയായ ഉനൈസ് എന്ന ചെറുപ്പക്കാരന്‍ പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ സമഗ്രവും നിക്ഷപക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
എടക്കാട് പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഉനൈസ് ഈ മാസം രണ്ടിന് മരിച്ചത്. ഫെബ്രുവരിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഉനൈസിന് സ്റ്റേഷനില്‍ അതിക്രൂരമായ മര്‍ദ്ദനമാണേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഉനൈസിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം സംഭവിച്ചിരുന്നു. മാത്രമല്ല ലോക്കപ്പില്‍ വച്ച് തല്ലിക്കൊന്ന ശേഷം മരണം ആത്മഹത്യയാക്കി മാറ്റുമെന്ന് കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എടക്കാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ഉനൈസിന്റെ ബന്ധുക്കളുടെ പരാതിയിലുണ്ട്. ഭാര്യയും നാല് ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന നിര്‍ധന കുടുംബമാണ് ഉനൈസിന്റെ മരണത്തോടെ അനാഥരായത്. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും കേരളത്തില്‍ അതിഭീകരമായ തോതില്‍ വര്‍ധിക്കുകയാണ്. ഇതിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാത്ത പക്ഷം ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ചെന്നിത്തല കത്തില്‍ കൂട്ടിച്ചേര്‍ത്തു.

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

  • 2
    12 hours ago

    ശബരിമല കര്‍മസമിതിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

  • 3
    13 hours ago

    ശബരിമലയില്‍ നാളെ നിരോധനാജ്ഞ

  • 4
    16 hours ago

    നിലക്കലില്‍ സംഘര്‍ഷം; കല്ലേറ്, പോലീസ് ലാത്തിവീശി

  • 5
    18 hours ago

    പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കി; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

  • 6
    18 hours ago

    നാഥനില്ലാ സമരത്തിന് ആളെകൂട്ടേണ്ട ബാധ്യത യോഗത്തിനില്ല: വെള്ളാപ്പള്ളി

  • 7
    20 hours ago

    ശബരിമല: സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കണം

  • 8
    20 hours ago

    പമ്പയില്‍ സംഘര്‍ഷം

  • 9
    22 hours ago

    സന്നിധാനത്തെത്തിയ ആരോഗ്യവകുപ്പ് വനിതാ ഉദ്യോഗസ്ഥരെ പരിശോധിച്ചു